ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്: വാക് ഇന്‍ ഇന്റര്‍വ്യൂ

Share:

കാസർഗോഡ് : ജില്ലയില്‍ നിലവിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ എട്ടിന് രാവിലെ 10.30 ന് നടക്കും.

പി.എസ്.സി/എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതു വരെയോ പരമാവധി മൂന്ന് മാസമോ ആയിരിക്കും നിയമനം.

എസ്.എസ്.എല്‍.സി, എ.എന്‍.എം നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കാഞ്ഞങ്ങാട്ടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) നേരിട്ട് ഹാജരാകണം.

ഫോണ്‍ – 0467 2203118

Tagsnurse
Share: