പ്രിൻറിംഗ് ടെക്നോളജി: അപേക്ഷ ക്ഷണിച്ചു
തിരുഃ സാങ്കേതിക വിദ്യാദ്യാസ വകുപ്പിന് കീഴിലുളള ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിൻറിംഗ് ടെക്നോളജി – പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് കോഴ്സിൽ 2021-22 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോമും വിശദവിവരങ്ങളടങ്ങിയ പ്രേസ്പെക്ടസും www.sitttrkerala.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് എന്നിവ സഹിതം 20ന് വൈകിട്ട് നാല് മണിവരെ സ്വീകരിക്കും.
വിശദ വിവരങ്ങൾക്ക്: 9447427476, 9400006462.