പൊതുവിജ്ഞാനം : ചരിത്രം , സംസ്കാരം, സാഹിത്യം
സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെയുള്ള ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ള ചോദ്യങ്ങളും ശരി ഉത്തരവും ഇതോടൊപ്പം ചേർത്തിരിക്കുന്നു. ഭാരത – കേരള ചരിത്രം , സംസ്കാരം സാഹിത്യം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ഉത്തരവും. ഓർമ്മ ശക്തി പരിശോധിക്കാനും കൂടുതൽ പഠിക്കാനും MOCK EXAMINATION സഹായകമാകും. ഓരോ തവണയും 80 % മാർക്ക് നേടിയെടുക്കാൻ കഴിഞ്ഞാൽ തീർച്ചയായും പരീക്ഷയിൽ ഉയർന്ന നിലയിൽ വിജയിക്കാൻ കഴിയും.
- തയ്യാറാക്കിയത് : സ്കോബിൾ ജോർജ്
1 . ഹെർമൻ ഗുണ്ടർട്ട് ഏത് രാജ്യക്കാരനാണ് ?
ഉത്തരം: ജർമ്മനി
2 . ശ്രീ ബുദ്ധന് ജനിച്ച സ്ഥലം ?
ഉത്തരം: ലുംബിനി ( BC 563 )
3 . രാമചരിതമാനസത്തിൻറെ രചയിതാവ് ?
ഉത്തരം: തുളസീദാസ്
4. ‘അമുക്തമാല്യത’ എന്ന കൃതി രചിച്ചതാര് ?
ഉത്തരം: കൃഷ്ണദേവരായര്‍
5. ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ഇബനു ബത്തൂത്ത ?
ഉത്തരം: മൊറോക്കോ
6 . അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച് ?
ഉത്തരം: ബാബിലോണിയ
7 . കേരളത്തിൻ്റെ റോബിൻഹുഡ് എന്നറിയപ്പെടുന്നത് ?
ഉത്തരം: കായംകുളം കൊച്ചുണ്ണി
8 . വടക്കൻപാട്ടിൽ പാട്ടിൽ ആരോമൽ ചേകവരുടെ സഹോദരി ?
ഉത്തരം: ഉണ്ണിയാർച്ച
9 . അധഃസ്ഥിത വിഭാഗത്തിൽപെട്ട ബാലന്മാർക്കും ബാലികമാർക്കും താമസിച്ചു പഠിക്കുന്നതിനായി 1923 -ൽ പാലക്കാട്ട് ശബരി ആശ്രമം സ്ഥാപിച്ചത് ?
ഉത്തരം: ടി.ആർ.കൃഷ്ണസ്വാമി അയ്യർ
10 . ഏത് മതവുമായി ബന്ധപ്പെട്ട ഉത്സവമാണ്, കാഞ്ഞിരമറ്റം കൊടികുത്ത് ?
ഉത്തരം: ഇസ്ലാം
11 . തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, എന്നിവ ഏത് വിഭാഗത്തിലുള്ള ഉത്സവമാണ് ?
ഉത്തരം: കാർഷിക പശ്ചാത്തലത്തിലുള്ള ഉത്സവം
12 . കരാണോത്തമം, ഉപരാഗക്രിയാക്രമം എന്നീ ജ്യോതിശാസ്ത്ര ഗ്രന്ധങ്ങളുടെ രചയിതാവ് ?
ഉത്തരം: തൃക്കണ്ടിയൂർ അച്യുതപിഷാരടി
13 . പ്രൊഫസർ പി.സി.ദേവസ്യ സംസ്കൃത ഭാഷയിൽ രചിച്ച മഹാകാവ്യം ?
ഉത്തരം: ക്രിസ്തുഭാഗവതം
14 . ദേവദാസിയായ മേദിനി വെണ്ണിലാവ് കഥാപാത്രമാക്കിയിട്ടുള്ള കാവ്യം ?
ഉത്തരം: ചന്ദ്രോത്സവം
15 . ദേവദാസി സമ്പ്രദായത്തെപ്പറ്റി ആദ്യമായി പരാമർശിക്കുന്ന ശാസനം ?
ഉത്തരം: ചോക്കൂർ ശാസനം
16 . അനന്തവരാഹൻ ഏത് മഹാരാജാക്കൻമാരുടെ സ്വർണ്ണനാണയമായിരുന്നു ?
ഉത്തരം: തിരുവിതാംകൂർ
17 . തന്ത്ര സമുച്ചയം , ശില്പചന്ദ്രിക, മനുഷ്യാലയ ചന്ദ്രിക തുടങ്ങിയവ ഏത് വിഭാഗവുമായി ബന്ധപ്പെട്ട കൃതികൾ ആണ് ?
ഉത്തരം: വാസ്തുശാസ്ത്രം
18 . സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം ?
ഉത്തരം: ലോത്തല്‍
19 . ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ?
ഉത്തരം: ബാബര്‍
20 . പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ?
ഉത്തരം: 1757
21 . തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ?
ഉത്തരം: 1565
22 . ശതവാഹനസ്ഥാപകന്‍ ?
ഉത്തരം: സിമുഖന്‍
23 . ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ?
ഉത്തരം: ഔറംഗസീബ്
24 . ‘നിത്യചൈതന്യയതി’ യുടെ യഥാർഥ പേര് ?
ഉത്തരം: കെ.ആർ. ജയചന്ദ്ര പണിക്കർ
25 . നാറാണത്ത് ഭ്രാന്തൻ എന്ന ഐതീഹ്യ പുരുഷനുമായി ബന്ധപ്പെട്ട മന?
ഉത്തരം: ആമയൂർ മന (ചെത്തല്ലൂർ നാരായണമംഗലത്ത് മന )
26 . തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്ട് 1956 -ൽ ‘മിത്രനികേതൻ’ സ്ഥാപിച്ചത് ?
ഉത്തരം: കെ. വിശ്വനാഥൻ
27 . കടുത്തുരുത്തി ഏത് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ?
ഉത്തരം: വടക്കുംകൂർ
28 . പറയിപെറ്റ പന്തിരുകുലത്തിൻ്റെ ഏക പെൺസന്തതി ?
ഉത്തരം: കരയ്ക്കലമ്മ
29 . ടിപ്പുസുൽത്താൻ്റെ പടയോട്ടക്കാലത്ത് മലബാറിൽനിന്ന് തിരുവിതാംകൂറിൽ താമസമാക്കിയ ക്ഷത്രിയാർ അറിയപ്പെട്ടത് ?
ഉത്തരം: കോയിത്തമ്പുരാക്കന്മാർ
30. വിക്രമാദിത്യൻ്റെ രണ്ടാം തലസ്ഥാനം ?
ഉത്തരം: ഉജ്ജയിനി
31 . കേരളത്തിൻറെ ദൃശ്യകലകളിൽ ഏറ്റവും വലിയ അരങ്ങ് ഉപയോഗിക്കുന്നത് ഏത് കലാരൂപത്തിനാണ് ?
ഉത്തരം: ചവിട്ടുനാടകം
32 . കൊല്ലത്തിൻ്റെ പഴയപേര് ?
ഉത്തരം: തേൻവഞ്ചി
33 . മാമാങ്കത്തിൽ വീരചരമം പ്രാപിക്കുന്ന ചാവേർ പോരാളികളെപറ്റിയുള്ള കഥാഗാനം ?
ഉത്തരം: ചാവേർപാട്ട്
34 . ‘ഒലിവേർ വിജയം’ എന്ന ആട്ടക്കഥ രചിച്ചത് ?
ഉത്തരം: കട്ടക്കയം ചെറിയാൻ മാപ്പിള
35 . ‘മോഹിനിയാട്ട സംഗ്രഹം ‘ എന്ന കൃതി രചിച്ചത് ?
ഉത്തരം: കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ
36 . ” എൻ്റെ ഓർമയ്ക്ക് ഇത് ഇവിടെ ഇരിക്കട്ടെ ” എന്നു പറഞ്ഞു വേലുത്തമ്പിദളവ തൻ്റെ ഉടവാൾ നൽകിയത് എവിടെയായിരുന്നു ?
ഉത്തരം: കിളിമാനൂർ കൊട്ടാരം
37 . കേരളത്തിൽ തൃക്കാർത്തിക ഏത് മാസത്തിലാണ് ആഘോഷിക്കുന്നത് ?
ഉത്തരം: വൃശ്ചികം
38 . പഞ്ചാബിലെ മഹാരാജാ രഞ്ജിത്ത് സിങ്ങിൻ്റെ മുഖ്യ ജ്യോതിഷിയും ആദ്മീയ ഉപദേഷ്ട്ടാവുമായി പ്രവർത്തിച്ച മലയാളി ?
ഉത്തരം: ശങ്കരനാഥ ജ്യോത്സ്യൻ
39 . കേരളത്തിലെ ക്ഷേത്രങ്ങളിൽ മംഗളകർമങ്ങൾക്കായി നെല്ല്, അരി മുതലായവ നിറച്ചുവെക്കുന്ന പ്രധാന അളവുപാത്രം ?
ഉത്തരം: പറ
40 . ഗോമൂത്രം, പാൽ, ചാണകം, തൈര് , നെയ്യ് എന്നിവയെ പൊതുവായി പറയുന്നത് ?
ഉത്തരം: പഞ്ചഗവ്യം
41 . എട്ടങ്ങാടി ഏത് ആഘോഷവുമായി ബന്ധപ്പെട്ടതാണ് ?
ഉത്തരം: തിരുവാതിര
42 . അഷ്ടമിരോഹിണിയുമായി ബന്ധപ്പെട്ട പ്രധാന കായിക വിനോദം ?
ഉത്തരം: ഉറിയടി
43 . 1498 – ൽ ‘വാസ്കോഡഗാമ ‘ ഇവിടെ കപ്പലിറങ്ങി എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്മാരക സ്തംഭം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഉത്തരം: കാപ്പാട് (കോഴിക്കോട്)
44 . മലയാളിയായ ഗണിത – ജ്യോതിശാസ്ത്ര പണ്ഡിതൻ സംഗമഗ്രാമ മാധവൻറെ അപരനാമം ?
ഉത്തരം: ‘ ഗോളവിദ് ‘
45 . ‘ ജീവിതം കളിയും കളി ജീവിതവുമാക്കിയ വ്യക്തി ‘ എന്ന് അറിയപ്പെട്ടിരുന്നത് ?
ഉത്തരം: കേണൽ ഗോദവർമരാജ (കെ.വി.രാജ )
46 . ഏത് ഗുപ്തരാജാവിന്റെ സദസ്സാണ്- നവരത്നങ്ങള്‍ എന്നറിയപ്പെടുന്നത്? ?
ഉത്തരം: ചന്ദ്രഗുപ്തന് II
47 .ശകവര്‍ഷം ആരംഭിച്ചത് ആര്?
ഉത്തരം: കനിഷ്കന്‍, AD 78
48 . ചേരന്മാരുടെ രാജകീയ മുദ്ര ?
ഉത്തരം: വില്ല്
49 . ആഗ്ര നഗരം പണികഴിപ്പിച്ചതാര് ?
ഉത്തരം: സിക്കന്തര്‍ ലോധി
50 . ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ?
ഉത്തരം: ഹര്ഷവര്ദ്ധനന്
കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും മാതൃകാ പരീക്ഷ (MOCK EXAMINATION ) പരിശീലിക്കുന്നതിനും കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക : https://careermagazine.in/subscribe/