ധീരമായ കാല്‍വെപ്പ്‌…

Share:

“വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയും അവിടെ നടപ്പായി വരുന്ന ഉദാരവല്‍ക്കരണ നയങ്ങളും സ്വകാര്യമേഖലയുടെ വളര്‍ന്നുവരുന്ന പങ്കാളിത്തവും തൊഴിലിനെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്ന ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു”

പ്രൊഫ. വി. ഗോപാലകൃഷ്ണക്കുറുപ്പ്
(മുന്‍ ചെയര്‍മാന്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍)

രിയര്‍ മാഗസിന് ഞാന്‍ എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു.
1984 ല്‍ പ്രസിദ്ധീകരണം ആരംഭിക്കുമ്പോള്‍ ഈ വിഭാഗത്തില്‍ വേറെ പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. ഈ വിഭാഗം പ്രസിദ്ധീകരണത്തിലെ പ്രവണതയുടെ സൃഷ്ടാവായി കരിയര്‍ മാഗസിന്‍ മുന്നില്‍ നില്‍ക്കുന്നു.

വര്‍ദ്ധിച്ചുവരുന്ന അഭ്യസ്തവിദ്യരും അതിനൊപ്പം വളരാത്ത തൊഴിലവസരങ്ങളും നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും ഒരു പ്രതിസന്ധിയാണ് വരുത്തുന്നത്. എന്നാല്‍ തൊഴിലവസരങ്ങളെ കുറിച്ചുള്ള അറിവ് പകര്‍ന്നു കൊടുക്കുമ്പോള്‍ അവിടെ മത്സരത്തിനു അവസരം ഉണ്ടാകുന്നു. ഇത് കഴിവുറ്റ മനുഷ്യ വിഭവത്തിന്‍റെ തിരഞ്ഞെടുപ്പിന് തൊഴില്‍ദായകര്‍ക്ക് സഹായകമാവുകയും ചെയ്യുന്നു.

വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികമേഖലയും അവിടെ നടപ്പയിവരുന്ന ഉദാരവല്‍ക്കരണ നയങ്ങളും സ്വകാര്യ മേഖലയുടെ വളര്‍ന്നുവരുന്ന പങ്കാളിത്തവും തൊഴിലിനെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്ന ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

1984 ഒരു പ്രസിദ്ധീകരണം – കരിയര്‍ മാഗസിന്‍- മാത്രമുണ്ടായിരുന്നിടത്ത് തൊഴിലവസരങ്ങളെ കുറിച്ചുള്ള വാര്‍ത്തകളുമായി ഇന്ന് ധാരാളം പ്രസിദ്ധീകരണങ്ങള്‍ പ്രചാരം നേടിയിരിക്കുന്നു. കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ഈ പ്രസിദ്ധീകരങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.

കരിയര്‍ മാഗസിന്‍ ഈ രംഗത്ത് കാണിച്ച ധീരമായ കാല്‍വെപ്പ്‌ മറ്റുപലര്‍ക്കും മാര്‍ഗ്ഗദര്‍ശകമായി. തൊഴില്‍ തേടുന്നവരുടെ സഹായിയായി, ഉപദേശകനും വഴികാട്ടിയുമായി കരിയര്‍ മാഗസിന്‍ വളര്‍ച്ചയുടെ പാതയില്‍ മുന്നോട്ട് പോകും എന്നതിന് സംശയമില്ല.

കരിയര്‍ മാഗസിന്‍ ഈ രംഗത്ത് കാണിച്ച ധീരതയെ, കര്‍മ്മകുശലതയെ സേവനതല്പരതയെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. വിജ്ഞാനതല്പരരും വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവരുമായ ഉദ്യോഗാര്‍ത്ഥികളുടെ സര്‍വ്വസ്വവും ആകട്ടെ ഈ പ്രസിദ്ധീകരണം.

വളര്‍ച്ചയുടെ പടവുകളനായാസം കയറുവാന്‍ കരിയര്‍ മാഗസിനു കഴിയട്ടെ.

 

*പി.എസ്.സി. മുൻചെയർമാനും കോൺഗ്രസ് നേതാവുമായ പ്രൊഫ. വി. ഗോപാലകൃഷ്ണക്കുറുപ്പ് കരിയർ മാഗസിന് എപ്പോഴും പിൻബലമായിരുന്നു. അദ്ദേഹത്തിന് 84വയസ്സ് പൂർത്തിയായി. 1985 ലാണ് പി.എസ്.സി. ചെയർമാനാകുന്നത്. 1991 വരെ ആ സ്ഥാനത്ത് തുടർന്നു. ഇപ്പോഴത്തെ പി.എസ്.സി. ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തത് വി. ഗോപാലകൃഷ്ണക്കുറുപ്പിന്റെ കാലത്താണ്. പി.എസ്.സി.യിൽ കംപ്യൂട്ടർവത്കരണത്തിന് തുടക്കംകുറിച്ചു. മേഖലാ ഓഫീസുകൾക്കുപകരം എല്ലാ ജില്ലയിലും പി.എസ്.സി.ഓഫീസുകൾ തുറന്നത് വി.ഗോപാലകൃഷ്ണക്കുറുപ്പിന്റെ കാലത്താണ്. എസ്.ഡി. കോളേജ് പ്രൊഫസറായിരുന്നു. ഡി.സി.സി. വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

Share: