ഗോവ ഷിപ്പ് യാർഡിൽ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം
വിവിധ തസ്തികകളിലായി 137 ഒഴിവുകളിലേക്ക് ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ മെക്കാനിക്, ജനറൽ ഫിറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ് , എഫ്ആർപി ലാമിനേറ്റർ, ക്രെയിൻ ഓപ്പറേറ്റർ, വെൽഡർ, ഫിറ്റർ, നഴ്സ് , ടെക്നിക്കൽ അസിസ്റ്റന്റ് , അൺ സ്കിൽഡ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
ഇലക്ട്രിക്കൽ മെക്കാനിക്:
ഒഴിവ് ; 01
യോഗ്യത: പത്താംക്ലാസും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐയും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിംഗ് സർട്ടിഫിക്കറ്റും വയർമാൻ ലൈസൻസും അഭിലഷണീയം.
ജനറൽ ഫിറ്റർ:
ഒഴിവുകൾ : 05
യോഗ്യത: ഫിറ്റർ/ഫിറ്റർ ജനറൽ ഐടിഐ. ആൻഡ് എൻസിടിവിടി/ ഐടിഐ സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാർഡുകളിലെ അപ്രന്റിസ് പരിശീലനം/പ്രവൃത്തിപരിചയം അഭിലഷണീയം.
ടെക്നിക്കൽ അസിസ്റ്റന്റ് (ക്വാളിറ്റി അഷ്വറൻസ്):
ഒഴിവുകൾ : 03
യോഗ്യത: രണ്ടുവർഷത്തെ ഷിപ് ബിൽഡിംഗ്/മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടർ പ്രൊഫിഷ്യൻസി അഭിലഷണീയം.
അണ്‍സ്കിൽഡ്:
ഒഴിവുകൾ : 25
യോഗ്യത: പത്താംക്ലാസും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. ഐടിഐക്കാർക്ക് മുൻഗണന.
എഫ്ആർപി ലാമിനേറ്റർ:
ഒഴിവുകൾ : 05
യോഗ്യത: രണ്ടുവർഷത്തെ ഷിപ്ബിൽഡിംഗ്/മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ്യാർഡുകളിൽ എവിടെയെങ്കിലും പ്രവർത്തിച്ചുള്ള പരിചയം.
ഇഒടി ക്രെയിൻ ഓപ്പറേറ്റർ:
ഒഴിവുകൾ : 10
യോഗ്യത: പത്താംക്ലാസും ഐടിഐയും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
വെൽഡർ:
ഒഴിവുകൾ : 26
യോഗ്യത: വെൽഡർ ട്രേഡിൽ ഐടിഐ ആൻഡ് എൻസിടിവിടി/ ഐടിഐ സർട്ടിഫിക്കറ്റ്. ഷിപ്പ്യാഡുകളിലെ അപ്രന്റിസ് പരിശീലനം അല്ലെങ്കിൽ പ്രവൃത്തിപരിചയം അഭിലഷണീയം.
സ്ട്രക്ചറൽ ഫിറ്റർ:
ഒഴിവുകൾ : 42
യോഗ്യത: സ്ട്രക്ചറൽ ഫിറ്റർ/ഫിറ്റർ/ഫിറ്റർ ജനറൽ/ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഐടിഐ ആൻഡ് എൻസിടിവിടി സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാർഡിലെ പ്രവൃത്തിപരിചയം/അപ്രന്റിസ് പരിശീലനം അഭിലഷണീയം.
നഴ്സ്:
ഒഴിവുകൾ : 03
യോഗ്യത: ബിഎസ്സി നഴ്സിംഗ്/ രണ്ടുവർഷത്തെ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. റീജണൽ ലാംഗ്വേജ് അറിഞ്ഞിരിക്കണം.
ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ)– മുംബൈ ഓഫീസ്:
ഒഴിവുകൾ : 02
യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഷിപ്പ്ബിൽഡിംഗ്/ പ്രൊഡക്ഷൻ എൻജിനിയറിംഗ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. മെറ്റീരിയൽ/ലോജിസ്റ്റിക്സ്/പർച്ചേസ്/സപ്ലെ ചെയിൻ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ/യോഗ്യതയുള്ളവർക്ക് മുൻഗണന.
കൊമേഴ്സ്യൽ അസിസ്റ്റന്റ് (മുംബൈ ഓഫീസ്):
ഒഴിവ് : 01
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റോർസ്):
ഒഴിവുകൾ : 05
യോഗ്യത: രണ്ടുവർഷത്തെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഷിപ്ബിൽഡിംഗ്/പ്രൊഡക്ഷൻ/ഫാബ്രിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. മെറ്റീരിയൽ/ ലോജിസ്റ്റിക്സ്/പർച്ചേസ്/സപ്ലേ ചെയിൻ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ/ യോഗ്യതയുള്ളവർക്ക് മുൻഗണന.
ട്രെയിനി ഖലാസി:
ഒഴിവുകൾ : 09
യോഗ്യത: പത്താംക്ലാസും ഫിറ്റർ/ഫിറ്റർ ജനറൽ ട്രേഡിൽ ഐടിഐയും. ഷിപ്പ് യാർഡിൽ അപ്രന്റിസ് പരിശീലനമുള്ളവർക്ക് മുൻഗണന.
ഓണ്‍ലൈനായി അപേക്ഷിക്കണം. നേരിട്ടുള്ള നിയമനമാണ്.
കൂടുതൽ വിവരങ്ങൾ www.goashipyard.in എന്ന വെബ് സൈറ്റിൽ ലഭിക്കും
ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 04