സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 320 ഒഴിവുകൾ
കോച്ച് , അസിസ്റ്റന്റ് കോച്ച് എന്നീ തസ്തികകളിലേക്ക് , സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ 320. ആർച്ചറി, അത്ലറ്റിക്സ്, ബോക്സിംഗ്, ഹോക്കി, ഷൂട്ടിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്, റെസ്ലിംഗ്, സൈക്കിളിംഗ്, ഫെൻസിംഗ്, ജൂഡോ, റോവിംഗ്, സ്വിമ്മിംഗ്, തുടങ്ങിയ ഒഴിവുകളിലേക്ക്അപേക്ഷിക്കാം.
നാലു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം .
സായി (SAI ) ൽ നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം. ഒഴിവുകൾ :
1 ആർച്ചറി 20
2 അത്ലറ്റിക്സ് 30
3 ബോക്സിംഗ് 20
4 ഹോക്കി 20
5 ഷൂട്ടിംഗ് 10
6 വെയിറ്റ് ലിഫ്റ്റിംഗ് 20
7 റെസ്ലിംഗ് 20
8 സൈക്കിളിംഗ് 20
9 ഫെൻസിംഗ് 20
10 ജൂഡോ 20
11 റോവിംഗ് 20
12 സ്വിമ്മിംഗ് 9
13 ടേബിൾ ടെന്നിസ് 9
14 ബാസ്ക്കറ്റ്ബോൾ 8
15 ഫുട്ബോൾ 12
16 ജിംനാസ്റ്റിക്സ് 8
17 ഹാൻഡ്ബാൾ 3
18 കബഡി, ഖൊ ഖൊ 9
19 കരാട്ടെ 4
20 കയാക്കിംഗ്, കാനോയിംഗ് 8
21 സെപാക് തക്രാവ് 5
22 തക്വോണ്ടോ 8
23 സോഫ്റ്റ്ബാൾ 1
24 വോളിബോൾ 8
25 വുഷു 8
അസിസ്റ്റന്റ് കോച്ച് തസ്തികയിലേക്ക് അപേക്ഷിക്കാൻ ഒരു അംഗീകൃത ഇന്ത്യൻ/ വിദേശ സർവകലാശാലയിൽ നിന്നോ സായ്, എൻ.എസ് എൻ.ഐ.എസ് എന്നീവിടങ്ങളിൽ നിന്നോ ലഭിച്ച കോച്ചിങ് ഡിപ്ലോമയുണ്ടായിരിക്കണം.
അംഗീകൃത ഇന്ത്യൻ/ വിദേശ സർവകലാശാലയിൽ നിന്നോ സായ്, എൻ.എസ് എൻ.ഐ.എസ് എന്നീവിടങ്ങളിൽ നിന്നുള്ള കോച്ചിംഗിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഒളിംപിക് ജേതാവ്/ ലോക ചാമ്പ്യൻഷിപ്പ്/ രണ്ട് തവണ ഒളിംപിക്സിലെ പങ്കെടുക്കൽ അല്ലെങ്കിൽ ഒളിംപിക്/ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്തുള്ള പരിചയം അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ് ജേതാവ് – എന്നിവയാണ് കോച്ച് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത.
ഓൺലൈൻ അപേക്ഷ ഫോമിനായി sportsauthorityofindia.nic.in സന്ദർശിക്കുക
അപേക്ഷിക്കാനുള്ള അവസാന തീയതി: മേയ് 20