വനിത ഹോം ഗാര്‍ഡ്സ് റിക്രൂട്ട്മെന്റ് : മാര്‍ച്ച് 15 വരെ അപേക്ഷിക്കാം
ഇടുക്കി ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ്/പോലീസ് എന്നീ വകുപ്പുകളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ആര്‍മി,നേവി എയര്‍ഫോഴ്സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയില്‍ തുടങ്ങിയ സംസ്ഥാന സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണംയോഗ്യത എസ്.എസ്.എല്‍.സി (എസ്എസ്എല്‍സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ 7 ആം ക്ലാസുകാരെ പരിഗണിക്കുന്നതാണ്)
പ്രായപരിധി: 35-58
ദിവസവേതനം: 765 രൂപ (പ്രതിമാസ പരിധി: 21420 രൂപ)
യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കായികക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും.
(കായികക്ഷമത ടെസ്റ്റിന്റെ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും). (100 മീറ്റര്‍ ദൂരം 18 സെക്കന്‍ഡിനുള്ളില്‍ ഓടിയെത്തുക 3 കിലോമീറ്റര്‍ ദൂരം 30 മിനിറ്റിനുള്ളില്‍ നടന്ന് എത്തുക) പ്രായംകുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും.
താല്പര്യമുള്ളവര് മാര്‍ച്ച് 15 വൈകിട്ട് 5 ന് മുന്‍പായി ഇടുക്കി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് 2 എണ്ണം, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ അല്ലെങ്കില്‍ മുന്‍ സേവനം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസയോഗ്യത, പ്രായം, മേല്‍വിലാസം എന്നിവ സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം.
അപേക്ഷ ഫോറത്തിന്റെ മാതൃക ഇടുക്കി ജില്ലാ ഫയര്‍ ഓഫീസ്, ആലിന്‍ചുവട്, ചെറുതോണി ഇവിടങ്ങളില്‍ നിന്നും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 296 001, 9497920164