ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

Share:

ആലപ്പുഴ: ഗവ.റ്റി.ഡി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്.

ആറ് മാസത്തേയ്ക്കാണ് നിയമനം.

താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 16ന് രാവിലെ 10.30ന് ഗവ.റ്റി.ഡി മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലിന്റെ മുമ്പാകെ എഴുത്ത് പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം.

യോഗ്യത : ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രവൃത്തി പരിചയം അഭികാമ്യം. ഒരു മാസ വേതനം: 18030 രൂപ. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഈ കോളജിന് 10.കിമീ പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന.

Share: