സൈക്യാട്രിസ്റ്റ് വാക്ക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം ജില്ല മാനസികാരോഗ്യ പരിപാടിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം.
എം.ബി.ബി.എസ് ബിരുദവും സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദവും (എം.ഡി/ഡി.പി.എം/ഡി.എൻ.ബി) ഉള്ളവർക്ക് പങ്കെടുക്കാം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം.
ഫെബ്രുവരി 10ന് രാവിലെ 11.30ന് തിരുവനന്തപുരം പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഓഫീസിലാണ് ഇന്റർവ്യൂ.
ഫോൺ: 9446455645.