ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റൻറ്

223
0
Share:

കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റൻറ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബ്ലോക്ക് കോര്‍ഡിനേറ്റര്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം, സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടിലും സാങ്കേതികവിദ്യയിലും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 20 –-35 വയസ്
ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം, കമ്യൂണിറ്റി/ലോക്കല്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 20 –-35 വയസ്
അപേക്ഷകര്‍ സി വി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ പ്രോഗ്രാം ഓഫീസര്‍ , ഐ.സി.ഡി.എസ് സെല്‍, മൂന്നാം നില, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട്, എറണാകുളം, 682030 വിലാസത്തിലോ nnm@gmail.com മെയിലിലോ സെപ്റ്റംബര്‍ 22 നു വൈകിട്ട് മൂന്നിനു മുമ്പായി ലഭ്യമാക്കേണ്ടതാണ്.
ഫോണ്‍: 0484 2423934.

Share: