ഓക്സസിലിയറി നേഴ്സിംഗ് : അപേക്ഷ ക്ഷണിച്ചു
ആരോഗ്യ വകുപ്പിന് കീഴിലെ ജെ.പി.എച്ച്.എന്‍ ട്രയിനിംഗ് സെന്റര്‍, തെക്കാട്, തിരുവനന്തപുരം, ജെ.പി.എച്ച്.എന്‍ ട്രയിനിംഗ് സെന്റര്‍, തലയോലപ്പറമ്പ്, കോട്ടയം, ജെ.പി.എച്ച്.എന്‍ ട്രയിനിംഗ് സെന്റര്‍, പെരിങ്ങോട്ടുകുറിശ്ശി, പാലക്കാട്, ജെ.പി.എച്ച്.എന്‍ ട്രയിനിംഗ് സെന്റര്‍, കാസര്‍ഗോഡ് എന്നീ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്സസിലിയറി നേഴ്സിംഗ് ആന്റ് മിഡ് വൈഫ്സ് കോഴ്സിന്റെ പരിശീലനത്തിന് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസ്സായ പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ആകെ സീറ്റുകളുടെ എണ്ണം 130, ഇതില്‍ 65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലും പ്രവേശനം അനുവദിക്കാം. അപേക്ഷകര്‍ക്ക് 2020 ഡിസംബര്‍ 31 ാം തീയതി 17 വയസ് തികയണം. 30 വയസ് കവിയാന്‍ പാടില്ല. പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് 3 വയസും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 5 വയസും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
ആശാവര്‍ക്കേഴ്സിന് 2 സീറ്റുകളും പാരാമിലിറ്ററി/ എക്സാരാമിലിറ്ററി സര്‍വ്വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷാഫോമം, പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റില്‍ ( www.dhskerala.gov.in ) ലഭ്യമാണ്. അപേക്ഷാഫീസ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 75 രൂപയും ജനറല്‍ വിഭാഗത്തിന് 200 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍, നിശ്ചിത അപേക്ഷാഫീസ് 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയിലടച്ച രസീത് സഹിതം: സെപ്തംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട ട്രയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ ആരോഗ്യവകുപ്പ്് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കല്‍ ഓഫീസ്, മേല്‍സൂചിപ്പിച്ച പരിശിലനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍ : 0471 2302490.