കോടതിയില്‍ നിയമനം
തൃശൂര്‍: സ്പെഷ്യല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എല്‍. ഡി ക്ളര്‍ക്ക്, എല്‍. ഡി ടൈപ്പിസ്റ്റ്, പ്യൂണ്‍/ ഓഫീസ് അറ്റന്‍ഡന്‍്റ് തസ്തികകളിലാണ് നിയമനം.
എല്‍. ഡി ക്ളര്‍ക്ക്
യോഗ്യത: എസ്. എസ്. എല്‍. സി
കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
എല്‍. ഡി ടൈപ്പിസ്റ്റ്
യോഗ്യത: എസ്. എസ്. എല്‍. സി.
കെ. ജി. ടി.ഇ ടൈപ്പ് റൈറ്റിംഗ് ഇംഗ്ളീഷ് (ലോവര്‍), മലയാളം (ലോവര്‍), കംപ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് (ഇംഗ്ളീഷ്, മലയാളം) എന്നിവ അഭികാമ്യം.
പ്യൂണ്‍, ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം.
എല്‍. ഡി. ക്ളര്‍ക്ക്, ടൈപ്പിസ്റ്റ് തസ്തികകള്‍ക്ക് 20,760 രൂപയാണ് വേതനം.
പ്യൂണ്‍, ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ 18,030 ആണ് വേതനം.
ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് അഞ്ച വര്‍ഷം സംസ്ഥാന, കേന്ദ്ര സര്‍വീസുകളിലൊന്നില്‍ അതേ തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ പ്രവര്‍ത്തി പരിചയം ഉള്ളവരായിരിക്കണം.
60 വയസില്‍ താഴെയായിരിക്കണം പ്രായം.
കേരള ഹൈക്കോടതി/ സബോര്‍ഡിനേറ്റ് ജുഡീഷ്യറി/ നിയമവകുപ്പ്/ അഡ്വക്കേറ്റ്സ് ജനറല്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിച്ച കോടതി ജീവനക്കാര്‍ക്കും മുന്‍ഗണനയുണ്ട്.
അപേക്ഷ അയക്കേണ്ട വിലാസം: ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, അയ്യന്തോള്‍ പി. ഒ, തൃശൂര്‍ 680003.
അവസാന തിയതി ; ജൂലൈ 30