ഇന്ത്യൻ ഓയിലിൽ എൻജിനിയർ, ഓഫീസർ ഒഴിവുകൾ
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) എൻജിനിയർ/ ഓഫീസർ, ഗ്രാജ്വേറ്റ് അപ്രന്റീസ് എൻജിനിയർ, അസിസ്റ്റൻറ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കെമിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ് എന്നീ ട്രേഡുകളിലാണ് അവസരം.
ഗ്രാജേറ്റ് അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഗേറ്റ്- 2020) വഴിയാണ് തെരഞ്ഞെടുപ്പ്.
എൻജിനിയർ/ ഓഫീസർ, ഗ്രാജ്വേറ്റ് അപ്രന്റീസ് എൻജിനിയർ: ഗേറ്റ് 2020 വഴിയാണ് തെരഞ്ഞെടുപ്പ്.
പ്രായം: 30/06/2020 ന് 26 വയസ്.
യോഗ്യത: കെമിക്കൽ/ സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗിൽ 65 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം.
അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി മേയ് ആറ്.
കൂടുതൽ വിവരങ്ങൾക്ക് www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക