പട്ടികജാതി പ്രൊമോട്ടര്‍: നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത്/മുനിസിപ്പല്‍ തലത്തില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിലേയ്ക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ യുവതി-യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

2020 ഏപ്രില്‍ 01 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

അപേക്ഷകര്‍ പ്ലസ്ടൂ അല്ലങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

2020 ജനുവരി 01 ന് മുമ്പായി 40 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല.

ജില്ലാതലത്തില്‍ 10 ശതമാനം ഒഴിവുകളില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ള മൂന്ന് വര്‍ഷത്തെ സാമൂഹ്യ പ്രവര്‍ത്തന പരിചയമുള്ളവരെ നിയമിക്കും. പ്രായപരിധി 50 വയസ്സ് ആയിരിക്കും.

നിശ്ചിത യോഗ്യതയും താല്‍പര്യവുമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 2020 ഫെബ്രുവരി 07 ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2252548

പട്ടികജാതി പ്രൊമൊട്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയിലെ വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ തലത്തില്‍ പട്ടികജാതി പ്രൊമോട്ടറുടെ നിയമനത്തിന് ഫെബ്രുവരി 19-ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് പട്ടികജാതി യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ സ്ഥിര താമസക്കാരായ പ്ലസ്ടു അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 40 നും മധ്യേ പ്രായമുളളവരുമായ പട്ടികജാതി വിഭാഗക്കാര്‍ക്കും, എസ്.എസ്.എല്‍.സി യോഗ്യതയുളള 40 നും 50 നും മധ്യേ പ്രായമുളള സാമൂഹ്യ പ്രവര്‍ത്തകരായ പട്ടികജാതി വിഭാഗക്കാര്‍ക്കും നിശ്ചിത മാതൃകയിലുളള അപേക്ഷാ ഫോറത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം.

എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ കക്ഷികളായിട്ടുളള എസ്.സി പ്രൊമോട്ടര്‍മാരുളള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തത്കാലം നിയമനം ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ഫോണ്‍ 0484-2422256 ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ബന്ധപ്പെടേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി ഏഴിനകം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ലഭിക്കണം.

Share: