166 ഒഴിവുകള്‍ ISRO

Share:

ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്‍ററില്‍ വിവിധ തസ്തികകളിലായി 166 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യന്‍-ബി-120, ഡ്രാഫ്റ്റ്സ്മാന്‍-ബി-ആറ്, ടെക്നിക്കല്‍ അസിസ്റ്റന്‍റ്-33, സയന്‍റിഫിക് അസിസ്റ്റന്‍റ്-മൂന്ന്, ലൈബ്രറി അസിസ്റ്റന്‍റ്-മൂന്ന്, നഴ്സ്-ബി- ഒന്ന് എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും. 18നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: ടെക്നീഷ്യന്‍-ബി- എസ്.എസ്.എല്‍.സി/തത്തുല്യവും ഇലക്‌ട്രോണിക്സ്/മെക്കാനിക്/ ടെക്നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്സ് സിസ്റ്റംസ്/മെക്കാനിക് ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്സ്/മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് അപ്ളയന്‍സസ്/റഫ്രിജറേറ്റര്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്/ഇലക്‌ട്രോപ്ളേറ്റിങ്/മോട്ടോര്‍വെഹിക്ക്ള്‍ മെക്കാനിക്/ഫോട്ടോഗ്രഫി/ഡിജിറ്റല്‍ ഫോട്ടോഗ്രഫി ട്രേഡുകളില്‍ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി സര്‍ട്ടിഫിക്കറ്റ്.

ഡ്രാഫ്റ്റ്സ്മാന്‍- ബി- എസ്.എസ്.എസ്.എല്‍.സി/തത്തുല്യം, ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്കല്‍/സിവില്‍ ട്രേഡുകളില്‍ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി സര്‍ട്ടിഫിക്കറ്റ്.ടെക്നിക്കല്‍ അസിസ്റ്റന്‍റ്- ഫസ്റ്റ് ക്ളാസോടെ മെക്കാനിക്കല്‍/ ഇലക്‌ട്രോണിക്സ്/കമ്ബ്യൂട്ടര്‍ സയന്‍സ്/എന്‍ജിനീയറിങ് ഡിപ്ളോമ.സയന്‍റിഫിക് അസിസ്റ്റന്‍റ്- ബി.എസ്സി കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ളാസോടെ ബിരുദം. ലൈബ്രറി അസിസ്റ്റന്‍റ്- ബിരുദം, ലൈബ്രറി സയന്‍സിലോ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലോ ഫസ്റ്റ് ക്ളാസോടെ ബിരുദാനന്തരബിരുദം. നഴ്സ്- എസ്.എസ്.എല്‍.സി, ഫസ്റ്റ് ക്ളാസോടെ നഴ്സിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ളോമ. അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 250 രൂപ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മുഖേനയാണ് ഫീസ് അടക്കേണ്ടത്. എസ്.സി, എസ്.ടി, പി.ഡബ്ള്യു.ഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. അപേക്ഷിക്കേണ്ട വിധം: www.isro.gov.in എന്ന വെബ്സൈറ്റില്‍ careers എന്ന ലിങ്ക് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്‍റൗട്ടും ഫീസടച്ച ചെലാനും Sr. Administrative Officer (RMT), ISRO Satellite Centre, Old Airport Road, Vimanapura Post, Bengaluru 560 017 എന്ന വിലാസത്തില്‍ അയക്കണം. കവറിനു മുകളില്‍ അയക്കുന്ന തസ്തികയുടെ പേരും നമ്ബറും രേഖപ്പെടുത്തണം. അവസാനതീയതി: ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 17. പ്രിന്‍റൗട്ട് സ്വീകരിക്കുന്ന അവസാനതീയതി: ജൂണ്‍ 24.
For more details: www.isro.gov.in

Share: