അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം

Share:

തിരുഃ പോത്തൻകോട് ശിശു വികസന പദ്ധതി കാര്യാലയത്തിൻറെ പരിധിയിലുള്ള അണ്ടൂർക്കോണം, അഴൂർ, പോത്തൻകോട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ/ ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : വർക്കർ- എസ്.എസ്.എൽ.സി പാസ്സായിരിക്കണം.
ഹെൽപ്പർ- എസ്എസ്എൽസി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാകണം.

അപേക്ഷകർ 01.01.2019 ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരും ഈ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരുമായ വനിതകൾ ആയിരിക്കണം.
പട്ടികവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകൾ സഹിതം നവംബർ 25 വൈകിട്ട് അഞ്ച് വരെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കാം . അപേക്ഷാഫോം ശിശുവികസന പദ്ധതി ഓഫീസ്, പോത്തൻകോട്, അഴൂർ, അണ്ടൂർക്കോണം പഞ്ചായത്തുകളിലെ അങ്കണവാടികൾ, പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.

ഫോൺ: 0471-2414537, 8281999081. വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് പോത്തൻകോട്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കഴക്കൂട്ടം പി.ഒ – 695582.

Share: