ലാബ് ജീവനക്കാരെ ആവശ്യമുണ്ട്
പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ജീവനക്കാരെ നിയമിക്കുന്നു.
ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ഡീസല്‍ മെക്കാനിക്, ആര്‍ ആന്‍ഡ് എസി, പ്ലംബര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് ഡ്രാഫ്റ്റ്‌സ്മാന്‍), ട്രേഡ്‌സ്മാന്‍ (ട്യൂണിങ്ങ്) വിഭാഗത്തിലാണ് ഒഴിവ്. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ അഥവാ തത്തുല്യമാണ് യോഗ്യത.
താല്പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കരിക്കുലം വിറ്റയും സഹിതം സെപ്റ്റംബര്‍ 30 ന് രാവിലെ 10 നകം ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എല്ലാ തസ്തികകളിലും മുന്‍ പരിചയം അഭികാമ്യം.
വിശദ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും