ഐടി പ്രഫഷണലുകൾക്ക് അവസരം
ബറോഡസൺ ടെക്നോളജീസ് ലിമിറ്റഡ് ഐടി പ്രഫഷണലുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബാങ്ക് ഓഫ് ബറോഡയുടെ സഹസ്ഥാപനമായ ബറോഡസൺ ടെക്നോളജീസ് മുംബൈയിലാണ് പ്രവർത്തിക്കുന്നത്.
ഡാറ്റ എൻജിനിയർ: നാല്
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനിറിംഗ് ബിരുദം അല്ലെങ്കിൽ എംസിഎ ആറ് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25- 40 വയസ്.
ബിസിനസ് അനലിസ്റ്റ്: രണ്ട്
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ എംസിഎ ബിസിനസ് മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേഷൻ/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. ആറു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25 -40 വയസ്.
ഡാറ്റ അനലിസ്റ്റ്: നാല്
യോഗ്യത: ക്വാണ്ടിറ്റേറ്റീവ് ഫീൽഡിൽ (മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ്, കംപ്യൂട്ടർ സയൻസ്, ഓപ്പറേഷണൽ റിസർച്ച്, ഇക്കണോമിക്സ്) ബിരുദം. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25- 40 വയസ്.
മൊബിലിറ്റി ആൻഡ് ഫ്രണ്ട് എൻഡ് ഡെവലപർ: ആറ്
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനിയറിംഗ് ബിരുദം. അല്ലെങ്കിൽ എംസിഎ ആറു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25- 40 വയസ്.
ഇന്റഗ്രേഷൻ എക്സ്പർട്ട്: രണ്ട്
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ എംസിഎ ആറു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25- 40 വയസ്.
എമർജിംഗ് ടെക്നോളജീസ് എക്സ്പർട്ട്: നാല്
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ എംസിഎ. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25- 40 വയസ്.
ടെക്നോളജി ആർക്കിടെക്ട്: ഒന്ന്
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ എംസിഎ എട്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25- 40.
അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 600 രൂപയും എസ്സി, എസ്ടി വിഭാഗക്കാർക്ക് 100 രൂപയും. ഓൺലൈനായി ഫീസ് അടയ്ക്കാം.
www.bankofbaroda.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ രണ്ട്.