യൂത്ത് കോ‐ഓർഡിനേറ്റർ, അക്കൗണ്ട്സ് ക്ലർക്, മൾടി ടാസ്കിങ് സ്റ്റാഫ്
നെഹ്റു യുവകേന്ദ്ര വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിസ്ട്രിക്ട് യൂത്ത് കോ‐ഓർഡിനേറ്റർ 100,
അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ് 73,
മൾടി ടാസ്കിങ് സ്റ്റാഫ് 52 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഡിസ്ട്രിക്ട് യൂത്ത് കോ‐ ഓർഡിനേറ്റർ
യോഗ്യത: ബിരുദാനന്തര ബിരുദം.
യുവജനപ്രവർത്തനം/ ഗ്രാമീണവികസനം/ മറ്റ് സാമൂഹ്യ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവർത്തന പരിചയം അഭികാമ്യം.
ഉയർന്ന പ്രായം 28.
അക്കൗണ്ട്സ് കം ക്ലർക് ടൈപിസ്റ്റ്
യോഗ്യത: ബികോം/ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ടൈപിങിൽ 30 wpm, ഹിന്ദിയിൽ 25wpm.
കംപ്യൂട്ടർ അറിയണം.
ഉയർന്ന പ്രായം 28.
മൾടി ടാസ്കിങ് സ്റ്റാഫ്
യോഗ്യത: മെട്രിക്കുലേഷൻ, ഒരുവർഷത്തേക്ക് എൻഎസ്വി/ആർഎസ്വൈ/എൻവൈസി ആയി ഒരു വർഷത്തെ തൊഴിൽ പരിചയം, ഹോംഗാർഡ് ആൻഡ് സിവിൽ ഡിഫൻസിൽ പരിശീലനം എന്നിവ അഭികാമ്യം.
പ്രായം 18‐25.
ഓൺലൈൻ എഴുത്ത് പരീക്ഷ/ ഇന്റർവ്യു/ സ്കിൽ ടെസ്റ്റ് എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.
കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.
വിശദവിവരം: http://nyks.nic.in എന്ന വെബ്‌സൈറ്റിൽ.
അവസാന തിയതി മാർച്ച് 31.