അക്കൗണ്ടൻറ് ഒഴിവ്

Share:

പത്തനംതിട്ട: കുടുംബശ്രീ മിഷൻറെ കീഴില്‍ പറക്കോട് ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു.
ബി.കോം, ടാലി പാസായിരിക്കണം.
പ്രായം 18നും 35നും മദ്ധ്യേ .
പറക്കോട് ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം.
പ്രതിദിനം 430 രൂപ വേതനം ലഭിക്കും.
അപേക്ഷാഫോറം സി.ഡി.എസ് ഓഫീസിലും പറക്കോട് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന എസ്.വി.ഇ.പി ഓഫീലും ലഭിക്കും.
താത്പര്യമുള്ളവര്‍ ഈ മാസം 23നകം കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ ലഭ്യമാക്കണം.
ഫോണ്‍: 9744253733.

Share: