എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

Share:
കാസര്‍കോട്  : ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍  ഫെബ്രുവരി 11 ന് രാവിലെ 11 ന് ബില്ലിംഗ് സ്റ്റാഫ്, സെയില്‍സ് സ്റ്റാഫ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക്  അഭിമുഖം നടത്തുന്നു.
കോഴിക്കോട് ആയിരിക്കും നിയമനം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കും.
പത്ത് ഒഴിവുകള്‍ ഉള്ള ബില്ലിംഗ് സ്റ്റാഫിന്  ബികോം ആണ് യോഗ്യത.
250 ഒഴിവുള്ള സെയില്‍സ് സ്റ്റാഫിന്റെ അടിസ്ഥാന യോഗ്യത പത്താംതരമാണ്.
പ്ലസ് ടു വാണ് 30 ഒഴിവുള്ള കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവിന്റെ യോഗ്യത.
താല്പര്യമുള്ളവര്‍ കാസര്‍കോട്  കളക്ടറേറ്റില്‍ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം 250 രൂപ അടച്ച് വണ്‍ ടൈം രജിസ്റ്റര്‍ ചെയ്ത്     അഭിമുഖത്തില്‍ പങ്കെടുക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9207155700, 04994297470
Share: