എൻഡിഎ ആൻഡ് നേവൽ അക്കാഡമി പരീക്ഷ 2019
നാഷണൽ ഡിഫെൻസ് അക്കാഡമി (എൻഡിഎ) ആൻഡ് നേവൽ അക്കാഡമി (എൻഎ) പരീക്ഷ 2019 ന് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു .
2019 ഏപ്രിൽ 21 നാണ് പരീക്ഷ.
ഒഴിവുകളുടെ എണ്ണം375 (ആർമി 208, നേവി 42, എയർഫോഴ്സ് 70, നേവൽഅക്കാഡമി 55). അവിവാഹിതരായ പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.
ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
എൻഡിഎ പ്രവേശനം ലഭിക്കുന്നവർക്ക് നാലുവർഷത്തെ എൻജിനിയറിംഗ് പഠനം അക്കാഡമിയുടെ സ്ഥാപനങ്ങളിൽനിന്നു ലഭിക്കും.
വിശദവിവരങ്ങൾക്ക് www.upsc.gov.in സന്ദർശിക്കുക.
അവസാന തിയതി : ഫെബ്രുവരി 04