ഒബിസി, എസ്സി, എസ്ടി, വികലാംഗർ: പ്രത്യേക റിക്രൂട്ട്മെന്റ്
ഒബിസി, എസ്സി, എസ്ടി, വികലാംഗർ എന്നിവർക്കായി നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡ് (എൻഎസ്ഐസി)പ്രത്യേക റിക്രൂട്ട്മെന്റ് നടത്തുന്നു.
ജനറൽ മാനേജർ (ബിസിനസ് ഡെവലപ്മെന്റ്): രണ്ട് ഒഴിവ്.
ഡെപ്യൂട്ടി ജനറൽ മാനേജർ (ബിസിനസ് ഡെവലപ്മെന്റ്/നിയമം & റിക്കവറി /സിവിൽ): നാല്.
ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ് & അക്കൗണ്ട്): മൂന്ന്.
ചീഫ് മാനേജർ (ബിസിനസ് ഡെവലപ്മെന്റ്/മാർക്കറ്റിംഗ്/സിവിൽ/മെക്കാനിക്കൽ): മൂന്ന് ഒഴിവ്.
ചീഫ് മാനേജർ (ഫിനാൻസ് & അക്കൗണ്ട്): ഒരു ഒഴിവ്.
ഡെപ്യൂട്ടി മാനേജർ (ബിസിനസ് ഡെവലപ്മെന്റ്/മാർക്കറ്റിംഗ്/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ/നിയമം): 12.
ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് അക്കൗണ്ട്): ആറ് ഒഴിവ്.
അപേക്ഷാ ഫീസ്: ജനറൽ മാനേജർ തസ്തികയ്ക്ക് 1000 രൂപ. ചീഫ് മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകൾക്ക് 500 രൂപ.
അപേക്ഷിക്കേണ്ട വിധം: www.nsic.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ ആറ്.