ബോർഡർ സെക്യൂരിറ്റിയിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ

266
0
Share:

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എൻജിനീയറിങ് വിഭാഗത്തിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 204 ഒഴിവുകളാണുള്ളത്. സബ് ഇൻസ്പെക്ടർ തസ്തികയിൽ 139 ഒഴിവും കോൺസ്റ്റബിൾ തസ്തികയിൽ 65 ഒഴിവും .

സബ് ഇൻസ്പെക്ടർ സബ് ഇൻസ്പെക്ടർ(വർക്സ്), ജൂനിയർ എൻജിനീയർ/ സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് നിയമനം.

വിദ്യാഭ്യാസ യോഗ്യത

എസ്‌ഐ(വർക്സ്): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്ത.സ്ഥാപനത്തിൽ നിന്നുള്ള സിവിൽ എൻജിനീയറിങ് ത്രിവൽസര ഡിപ്ലോമ.
ജെഇ/എസ്‌ഐ(ഇലക്ട്രിക്കൽ): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇലക്ട്രിക്കൽ എൻജിനീയറിംഗ്.

പ്രായം: 30 വയസ്.
ശമ്പളം: 35400–112400 രൂപ
അപേക്ഷാഫീസ്: 200 രൂപ. പോസ്റ്റൽ ഓർഡറായോ എസ്ബിഐ വഴി ഡിമാൻഡ് ഡ്രാഫ്റ്റായോ ഫീസടയ്ക്കണം.

കോൺസ്റ്റബിൾ
കോൺസ്റ്റബിൾ തസ്തികയിൽ 65 ഒഴിവുകലാണുള്ളത്. സ്ത്രീകൾക്കും അപേക്ഷിക്കാം.
ഗ്രൂപ്പ് സി (കംബാ…ഗ്രൂപ്പ് സി (കംബാറ്റൈസ്ഡ്) തസ്തികയാണ്. ജനറേറ്റർ മെക്കാനിക്, ലൈൻമാൻ, ജനറേറ്റർ ഓപ്പറേറ്റർവിഭാഗങ്ങളിലാണ് അവസരം.

വിദ്യാഭ്യാസ യോഗ്യത:

പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും. സമാന മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ശമ്പളം: 21700–69100 രൂപ.
പ്രായം: 18–25 വയസ്.
അർഹരായവർക്ക് ചട്ടപ്രകാരം ഇളവുണ്ടായിരിക്കും.

അപേക്ഷാഫീസ്: 100 രൂപ.
സ്ത്രീകൾ, എസ്‌സി/എസ്ടി വിഭാഗക്കാർ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല.
കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും www.bsf.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 08

Share: