സോഫ്റ്റ്‌വെയര്‍ വികസന പരിശീലനം
കൊച്ചി: സി-ഡിറ്റ്, സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സോഫ്റ്റ്‌വെയര്‍ വികസന പരിശീലനത്തിലെ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായ പരിധി 20 നും 26 നും മദ്ധ്യേ.
7 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 10- ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകള്‍ സഹിതം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 വിലാസത്തില്‍ നേരിട്ടു ഹാജരാകണം. ഫോണ്‍ഃ 0471 2323949.