ബാങ്ക് പ്രൊബേഷണറി ഓഫീസർ: 417 ഒഴിവുകൾ
പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലെ 417 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ബാങ്ക്, മണിപ്പാൽ സ്കൂൾ ഓഫ് ബാങ്കിംഗുമായി ചേർന്ന് നടത്തുന്ന (ഐബിഎംഎസ്ബി) നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് (പിഡിഡിബിഎഫ്)
ഒരു വർഷത്തെ ട്രെയിനിംഗ് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രൊബേഷണറി ഓഫീസർമാരായി നിയമനം നൽകും.
ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സൈക്കോ മെട്രിക് അസസ്മെന്റ്, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
പ്രായം: 01.08.2018ന് 20 നും 30നും ഇടയിൽ.
അപേക്ഷാ ഫീസ്: 600 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.indianbank.in എന്ന വെബ്സൈറ്റിലൂടെ .
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 27.