ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി : 685 ഒഴിവുകൾ
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി അസിസ്റ്റന്റുമാരുടെ 685 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം.
സംസ്ഥാനാടിസ്ഥാനത്തിലാണ് ഒഴിവുകൾ. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാവു . അപേക്ഷിക്കുന്ന സംസ്ഥാനത്തുതന്നെ പരീക്ഷയെഴുതണം. സംസ്ഥാനം, കന്പനി എന്നിവ തിരിച്ചുള്ള ഒഴിവുകൾ www.newindia.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
യോഗ്യത: : ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനം നിർബന്ധമാണ്.
പ്രായം: 2018 ജൂൺ 30ന് 18- 30. പട്ടികജാതി/വർഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
ശമ്പളം: 14,435- 40080 രൂപ.
തെരഞ്ഞെടുപ്പ്: ഓണ്‍ലൈൻ എഴുത്തു പരീക്ഷ, ഇന്റർവ്യൂ, കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ടാകും. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പ്രൊബേഷനുണ്ടാകും. പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ എട്ട്, ഒൻപത് തീയതികളിലും മെയിൻ പരീക്ഷ ഒക്ടോബർ ആറിനും നടക്കും.
അപേക്ഷാഫീസ്: 500 രൂപ.
പട്ടികവിഭാഗം, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് 100 രൂപ മതി. ഓണ്‍ലൈൻ രജിസ്ട്രേഷൻ ലഭിക്കുന്ന സമയത്ത് പേയ്മെന്റ് ചെലാൻ ഉപയോഗിച്ചു വേണം അപേക്ഷാഫീസ് അടയ്ക്കാൻ. അപേക്ഷാ ഫീസിൽ ജിഎസ്ടി ചുമത്തും.
അപേക്ഷിക്കേണ്ട വിധം: www.newindia.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
അപേക്ഷകർക്ക് ഇ മെയിൽ നിർബന്ധമാണ്.
ഓണ്‍ലൈൻ അപേക്ഷയിൽ അപ്ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്പോർട്ട്സൈസ് കളർ ഫോട്ടോ എന്നിവ സ്കാൻ ചെയ്തത് ഉണ്ടാവണം.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 31.