സ്വയം തൊഴിൽ വായ്പ നല്‍കുന്നു

244
0
Share:

സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കേരള ആര്‍ട്ടിസാന്‍സ് ഡെപലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌ക്കോ) വായ്പ നല്‍കുന്നു. മരപ്പണി, ഇരുമ്പുപണി, സ്വര്‍ണ്ണപണി, വെങ്കല/ചെമ്പുപണി, കല്‍പ്പണി (മേസണറി), മണ്‍പാത്ര നിര്‍മ്മാണം, ചെരുപ്പ് ഉത്പാദനം, തുകല്‍ ഉല്‍പ്പന്ന നിര്‍മ്മാണം തുടങ്ങിയ തൊഴില്‍ ഉള്‍പ്പെടെയുള്ള ആര്‍ട്ടിസാന്‍സുകള്‍ക്കാണ് വായ്പ നല്‍കുന്നത്.
പിന്നോക്ക സമുദായത്തില്‍പ്പെടുന്ന മേല്‍പറഞ്ഞ തൊഴിലാളകളിലൊ അവയുടെ അനുബന്ധ വിഭാഗങ്ങളിലോ തൊഴിലെടുക്കുന്ന ആര്‍ട്ടിസാന്‍മാര്‍ക്ക്/വനിതകള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുന്നതിന്/നിലവിലുള്ള തൊഴില്‍ സ്ഥാപനത്തിന്റെ വികസനത്തിനുമായി ദേശീയ പിന്നോക്ക വികസന വിഭാഗ കോര്‍പറേഷന്റെ ധനസഹായത്തോടെ 18 നും 50 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ ഉള്‍പ്പെടെയുള്ള ആര്‍ട്ടിസാന്‍മാര്‍ക്ക് 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പ ഉദ്യോഗസ്ഥ/വസ്തുജാമ്യത്തില്‍ നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ കാഡ്‌ക്കോ യുടെ മേഖല ഓഫീസില്‍ നിന്നും അറിയാം.

ഫോണ്‍: 0495-2365254.

Share: