292
0
Share:

തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ടസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. ചീഫ് മെഡിക്കല്‍ ഓഫീസര്‍ (1 ഒഴിവ്). ശമ്ബളം 65,192. യോഗ്യത: ജനറല്‍ മെഡിസിനില്‍ എംഡി, ഇന്‍ഡസ്ട്രിയല്‍ ഹെല്‍ത്തില്‍ ഡിപ്ളോമ അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. എംബിബിഎസുകാര്‍ക്ക് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഡിപ്ളോമയും ഉണ്ടെങ്കില്‍ അപേക്ഷിക്കാം. പ്രായം 45.

2. മാനേജര്‍ (സിവില്‍) (1). ശമ്ബളം 65,192. യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ ഒന്നാംക്ളാസ് ബിരുദം. സിവില്‍ എന്‍ജിനിയറിങ്ങിലോ ബിസിനസ് മാനേജ്മെന്റിലോ ബിരുദാനന്തരബിരുദം അഭികാമ്യം. 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 40.

3. മാനേജ്മെന്റ് ട്രെയിനി (ഫിനാന്‍സ്) (2). സ്റ്റൈപെന്‍ഡ്: 13,610. യോഗ്യത: സിഎ പരീക്ഷ പാസ്സാകണം. ഐസിഎസ്‌ഐ അംഗത്വമോ എംബിഎ ബിരുദമോ അഭികാമ്യം. പ്രായം 26.

4. മാനേജ്മെന്റ് ട്രെയിനി (സിവില്‍) (1). സ്റ്റൈപെന്‍ഡ്: 13,610. 70 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനിയറിങ് ബിരുദം. അല്ലെങ്കില്‍ സിവില്‍ എന്‍ജിനിയറിങ്ങിലോ ബിസിനസ് മാനേജ്മെന്റിലോ ബിരുദാനന്തര ബിരുദം. പ്രായം 26.

5. മാനേജ്മെന്റ് ട്രെയിനി (കെമിക്കല്‍) (2). സ്റ്റൈപെന്‍ഡ്: 13,610. യോഗ്യത: 70 ശതമാനം മാര്‍ക്കോടെ കെമിക്കല്‍ എന്‍ജിനിയറിങ്ങിലോ കെമിക്കല്‍ ടെക്നോളജിയിലോ ബിരുദം. ബിരുദാനന്തര ബിരുദം അഭികാമ്യം. പ്രായം 26.

6. ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് (4). ഒന്ന് എസ്സി സംവരണം. ശമ്ബളം: 20,966. ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ഇലക്‌ട്രോണിക്സ് എന്നിവയിലേതെങ്കിലും ഐടിഐ. 4 വര്‍ഷത്തെ പ്രവൃര്‍ത്തിപരിചയം അല്ലെങ്കില്‍ ഫിസിക്സില്‍ ബിരുദവും രണ്ട്വര്‍ഷത്തെ പ്രവൃര്‍ത്തിപരിചയം. പ്രായം 36.

7. മെഷിനിസ്റ്റ് (1). ശമ്ബളം-20,966. ടര്‍ണര്‍ ട്രേഡില്‍ ഐടിഐയും നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 25.
8. പ്രൊസസ് ഓപ്പറേറ്റര്‍ ട്രെയിനി (29 ഒഴിവ്). സ്റ്റൈപെന്‍ഡ് 9000. കെമിസ്ട്രിയില്‍ ഒന്നാംക്ളാസ് ബിരുദം അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനിയറിങ്ങിലോ ടെക്നോളജിയിലോ ഡിപ്ളോമ. പ്രായം 25.

പ്രായം 2017 ജൂണ്‍ ഒന്ന് വെച്ചാണ് കണക്കാക്കുക. പട്ടിക വിഭാഗങ്ങള്‍ക്കും ഒബിസിക്കും ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. 3, 4, 5 കാറ്റഗറികളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ട്രെയിനിങ് ഉണ്ടാകും. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഡെപ്യൂട്ടി മാനേജര്‍ (സിവില്‍, ഫിനാന്‍സ്, പ്രൊഡഷക്ഷന്‍) തസ്തികകളില്‍ നിയമിക്കും. ശമ്ബളം: 45,000.
എട്ടാം കാറ്റഗറിയിലുള്ളവര്‍ക്ക് രണ്ട് വര്‍ഷമാണ് ട്രെയിനിങ്. തൃപ്തികരമായി ട്രെയിനിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രോസസ് ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം ലഭിക്കും. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും വിശദാംശങ്ങളും www.travancoretitanium.com career വിഭാഗത്തില്‍ ലഭിക്കും. കവറിന് പുറത്ത് ഏത് പോസ്റ്റിലേക്കാണ് അപേക്ഷിക്കുന്നതെന്ന് രേഖപ്പെടുത്തണം. നിബന്ധനകള്‍ വെബ്സൈറ്റില്‍നിന്ന് പൂര്‍ണമായി മനസ്സിലാക്കിയിരിക്കണം. നിബന്ധന പാലിക്കാത്ത അപേക്ഷ നിരസിക്കും. ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 3. വിലാസം:The Deputy General Manager (HR), Travancore Titanium Products Ltd. Kochuveli, Trivandrum 695021.

Share: