117 തസ്തികകളിൽ പി എസ് സി അപേക്ഷ ക്ഷണിച്ചു

Share:

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള കമ്പനി, ബോര്‍ഡ്‌, കോര്‍പറേഷന്‍ എന്നിവയിലെ 117 തസ്‌തികകളിലേക്ക്‌ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു. 

വിവിധ കോര്‍പറേഷന്‍, ബോര്‍ഡ്‌,കമ്പനി എന്നിവയില്‍ ലാസ്‌റ്റ് ഗ്രേഡ്‌ സര്‍വന്റ്‌, റവന്യൂ വകുപ്പില്‍ വില്ലേജ്‌ ഫീല്‍ഡ്‌ അസിസ്‌റ്റന്റ്‌ (വില്ലേജ്‌മാന്‍), പോലീസ്‌ വകുപ്പില്‍ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ (ടെലികമ്യൂണിക്കേഷന്‍), വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക്‌ (തമിഴും മലയാളവും അറിയാവുന്നവര്‍), മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ അസിസ്‌റ്റന്റ്‌ പ്രഫസര്‍ (വിവിധ വിഷയങ്ങള്‍), കോളജ്‌ വിദ്യാഭ്യാസ വകുപ്പില്‍ ലക്‌ചറര്‍ ഇന്‍ ഹോം സയന്‍സ്‌, ലക്‌ചറര്‍ ഇന്‍ ജിയോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഹെഡ്‌ ഓഫ്‌ സെക്ഷന്‍ ആര്‍ക്കിടെക്‌ചര്‍, ഇന്‍സ്‌ട്രക്‌ടര്‍ ഗ്രേഡ്‌ ഒന്ന്‌, ആരോഗ്യവകുപ്പില്‍ ഡയറ്റീഷ്യന്‍ ഗ്രേഡ്‌ രണ്ട്‌,
43 തസ്‌തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്‌. ഹാന്റക്‌സില്‍ മാര്‍ക്കറ്റിങ്‌ മാനേജര്‍, വി.എച്ച്‌.എസ്‌.ഇ.യില്‍ വൊക്കേഷനല്‍ ഇന്‍സ്‌ട്രക്‌ടര്‍ തുടങ്ങി 11 തസ്‌തികകളില്‍ തസ്‌തികമാറ്റം വഴിയുള്ള തെരഞ്ഞെടുപ്പ്‌. കൃഷി വകുപ്പില്‍ കൃഷി ഓഫീസര്‍, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്‌.എസ്‌.എസ്‌.ടി. (വിവിധ വിഷയങ്ങള്‍), ജയില്‍ വകുപ്പില്‍ അസിസ്‌റ്റന്റ്‌ പ്രിസണ്‍ ഓഫീസര്‍ തുടങ്ങി 14 തസ്‌തികകളില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്‌.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്‌ചറര്‍ (വിവിധ വിഷയങ്ങള്‍), ഇന്ത്യന്‍ സിസ്‌റ്റംസ്‌ ഓഫ്‌ മെഡിസിനില്‍ മെഡിക്കല്‍ ഓഫീസര്‍ (വിവിധ വിഷയങ്ങള്‍), ആരോഗ്യവകുപ്പില്‍/മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്‌സ്, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്‌.എസ്‌.എസ്‌.ടി. (വിവിധ വിഷയങ്ങള്‍), ഹോമിയോപ്പതിയില്‍ നഴ്‌സ് ഗ്രേഡ്‌ രണ്ട്‌, ഫാര്‍മസിസ്‌റ്റ് ഗ്രേഡ്‌ രണ്ട്‌ തുടങ്ങി 49 തസ്‌തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍.സി.എ. നിയമനം.

കാറ്റഗറി നമ്പര്‍: 78/2017

ഹെഡ് ഓഫ് സെക്ഷ ആര്‍ക്കിടെക്ക്‌ച്ച

സാങ്കേതിക വിഭാഗം (പോളിടെക്നിക് കോളേജുകള്‍)

ഈ വിജ്ഞാപനം 2014 നവംബർ പതിനഞ്ചാം തീയതി കാറ്റഗറി നമ്പർ 412/14 ആയി നടത്തിയ വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതെ വന്നതിനാൽ വീണ്ടും പുറപ്പെടുവിക്കുന്നു.

ശമ്പളം: 22360 – 37940

ഒഴിവുകള്‍: 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 20-41 (2.1.1976 നും 1.1.1997 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.)

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്ന്‍ റഗുലർ വിദ്യാഭ്യാസത്തിനു ശേഷം ലഭിച്ച ബന്ധപ്പെട്ട എഞ്ചിനീയറിംഗ്/ ടെക്നോളജി ശാഖയില്‍ നേടിയ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം.

ഗവണ്മെന്‍റ്/ ഗവണ്മെന്‍റ് എയ്ഡഡ്/AICTE  അംഗീകൃത പോളിടെക്നിക് കോളേജുകളിൽ ലക്ചറര്‍ ആയുള്ള 5 വര്‍ഷത്തെ അധ്യാപന പരിചയം.

കാറ്റഗറി നമ്പര്‍: 79/2017

ഇന്‍സ്ട്രക്ടർ ഗ്രേഡ് I

(ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്) സാങ്കേതിക വിഭാഗം (എന്‍ജിനീയറിംഗ്  കോളേജുക)

ശമ്പളം: 15600 – 39100

ഒഴിവുകള്‍: 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 20-44 (2.1.1973 നും 1.1.1997 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.)

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്ന്‍ റഗുലർ പഠനം വഴി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്/ടെക്നോളജിയില്‍  അവസാന യോഗ്യതാ പരീക്ഷയിലോ അല്ലെങ്കില്‍ മൊത്തത്തിലോ 60%  മാര്‍ക്കിൽ കുറയാതെ നേടിയ ബിരുദം.

. കാറ്റഗറി നമ്പര്‍: 80/2017

നോണ്‍ വോക്കെഷണ ടീച്ച കെമിസ്ട്രി (സീനിയര്‍)

കേരള വോക്കേഷണ ഹയര്‍ സെക്കണ്ടറി വിദ്യാഭാസം

(തസ്തികമാറ്റം വഴി)

ശമ്പളം: 39500 – 83000

ഒഴിവുകള്‍: 1

നിയമന രീതി: തസ്തിക മാറ്റം വഴി(കേരള വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യഭ്യാസവകുപ്പിലെ നിശ്ചിത യോഗ്യതയുള്ള മിനി സ്റ്റീരിയൽ ജീവനക്കാരില്‍ നിന്ന്‍ മാത്രം)

പ്രായം: 1.1.2017 ന് 23 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായ പരിധി ഈ വിഭാഗത്തിനു ബാധകമല്ല.

യോഗ്യതകള്‍:

  1. കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാലയിൽ നിന്നും 50% മാര്‍ക്കിൽ കുറയാതെ കെമിസ്ട്രിയിൽ റഗുലര്‍ പഠനത്തിനു ശേഷം നേടിയ ബിരുദാനന്തരബിരുദം അഥവാ തത്തുല്യ യോഗ്യത.
  2. (i) കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാലയിൽ നിന്നും റഗുലർ പഠനത്തിനു ശേഷം ബന്ധപ്പെട്ട വിഷയത്തിനു തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.

(ii) ബന്ധപ്പെട്ട വിഷയത്തില്‍ ബി/എഡ്. ബിരുദം നേടിയവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട ഫാക്കല്‍റ്റിയിൽ റഗുലർ പഠനത്തിനു ശേഷം നേടിയ ബി.എഡ് (കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാലയുടെ അക്റ്റുകളിലും സ്റ്റാറ്റ്യൂട്ടുകളിലും നിര്‍ദ്ദേശിച്ചിട്ടുള്ള പ്രകാരമായിരിക്കണം)

(B.ED Degree acquired in the concerned faculty as specified in the acts and Statues of any of the Univrsity in Kerala)

(iii)  മുകളില്‍ ഇനം (i) ലു (ii) ലും സൂചിപ്പിച്ചിട്ടുള്ള ബി.എഡ് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തിൽ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാലയിൽ നിന്നും റഗുലർ പഠനത്തിനു ശേഷം നേടിയ ഒരു വിഷയത്തിലുള്ള ബി.എഡ് ബിരുദം. അഥവാ തത്തുല്യമായി കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാല അംഗീകരിച്ച യോഗ്യത.

  1. കേരള സര്‍ക്കാർ നേരിട്ടോ കേരള സര്‍ക്കാർ അധികാരപ്പെടുത്തിയ ഒരു ഏജന്‍സി മുഖേനയോ ബന്ധപ്പെട്ട വിഷയത്തിൽ നോൺ വോക്കേഷണൽ അധ്യാപക തസ്തികക്കായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പാസായിരിക്കണം.

കാറ്റഗറി നമ്പര്‍: 81/2017

ടെക്നിക്കല്‍ അസിസ്റ്റന്‍റ്

(കെമിക്കല്‍ ടെസ്റ്റിംഗ്) വ്യവസായവും വാണിജ്യവും

ശമ്പളം: 35700 – 75600

ഒഴിവുകള്‍: 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: (18-36) (2.1.1981 നും 1.1.1999 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.)

യോഗ്യതകള്‍:

  1. ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും മെക്കാനിക്കൽ/ഇലക്ട്രിക്കൽ കെമിക്കല്‍ എന്‍ജിനീയറിംഗ്/പോളിമര്‍ ടെക്നോളജിയില്‍ ഉള്ള ബിരുദം.
  2. ഇന്ത്യന്‍ കമ്പനീസ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സര്‍ക്കാർ ഉടമസ്ഥതിയിലുള്ള കമ്പനി/കോര്‍പ്പറേഷന്‍/സ്ഥാപനത്തില്‍ നിന്നും റബ്ബര്‍,പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ വിവിധ ഫിസിക്കൽ ടെസ്റ്റുകൾ നടത്തുന്നത്തിനു 2 വര്‍ഷത്തിൽ കുറയാതെയുള്ള പരിചയം. പ്രായോഗിക പരിചയം അക്കാദമിക് യോഗ്യത നേടിയതിനു ശേഷമുള്ളതായിരിക്കണം.

കാറ്റഗറി നമ്പര്‍: 82/2017

ടെക്നിക്കല്‍ അസിസ്റ്റന്‍റ്

(ഫിസിക്ക ടെസ്റ്റിംഗ്) വ്യവസായവും വാണിജ്യവും

ശമ്പളം: 35700 – 75600

ഒഴിവുകള്‍: 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: (18-36) (2.1.1981 നും 1.1.1999 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.)

യോഗ്യതകള്‍:  1. ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും മെക്കാനിക്കൽ/ഇലക്ട്രിക്കൽ എന്‍ജിനീയറിങ്ങിലുള്ള ബിരുദം. അല്ലെങ്കിൽ ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ഫിസ്ക്സിൽ ലഭിച്ച ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദം.

  1. ഇന്ത്യന്‍ കമ്പനീസ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സര്‍ക്കാർ ഉടമസ്ഥതിയിലുള്ള കമ്പനി/കോര്‍പ്പറേഷന്‍/സ്ഥാപനത്തില്‍ നിന്നും റബ്ബര്‍,പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ വിവിധ ഫിസിക്കൽ ടെസ്റ്റുകൾ നടത്തുന്നത്തിനു 2 വര്‍ഷത്തിൽ കുറയാതെയുള്ള പരിചയം. പ്രായോഗിക പരിചയം അക്കാദമിക് യോഗ്യത നേടിയതിനു ശേഷമുള്ളതായിരിക്കണം.

കാറ്റഗറി നമ്പര്‍: 83/2017

ഡയറ്റീഷ്യന്‍ ഗ്രേഡ് II

ആരോഗ്യം

ശമ്പളം: 27800 – 59400 (Revised)

ഒഴിവുകള്‍: 4

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: (18-36) (2.1.1981 നും 1.1.1999 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.)

യോഗ്യതകള്‍:

  1. ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ഹോം സയന്‍സിൽ ലഭിച്ചിട്ടുള്ള ബിരുദം.
  2. ഗവൺമെന്‍റ് അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്നും ന്യൂട്രീഷ്യനിലോ ഡയറ്റിറ്റിക്സിലോ ലഭിച്ചിട്ടുള്ള ഡിപ്ലോമ. അല്ലെങ്കില്‍ ഒരു അംഗീകൃത കലാശാലയില്‍ നിന്നും സയന്‍സിൽ ലഭിച്ചിട്ടുള്ള ബിരുദം.
  3. മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്നും അപ്ലൈഡ് ന്യൂട്രീഷ്യ൯ & ഡയറ്റിറ്റിക്സില്‍ ലഭിച്ചിട്ടുള്ള ബിരുദാനന്തര ഡിപ്ലോമ (മേല്‍പ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തിൽ) ബി.ഗവണ്മെന്‍റ് അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്നും ഒന്നാം ക്ലാസ്സിലോ, രണ്ടാം ക്ലാസ്സിലോ ഫുഡ്‌ ടെക്നോളജിയിൽ ലഭിച്ച ഡിപ്ലോമ.

കാറ്റഗറി നമ്പര്‍: 84/2017

വോക്കെഷണഇന്‍സ്ട്രക്ട മേയിന്‍റനന്‍സ് & റിപ്പയെഴ്സ് ഓഫ് ടൂ വീലേഴ്സ് & ത്രീ വീലേഴ്സ്

കേരള വോക്കേഷണ ഹയര്‍ സെക്കണ്ടറി വിദ്യാഭാസം 

ശമ്പളം: 27800 – 59400

ഒഴിവുകള്‍: 3

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 2.1.1981 നും 1.1.99 നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റു പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യതകള്‍:

  1. കേരള സാങ്കേതിക പരീക്ഷാ ബോര്‍ഡിൽ നിന്നും ആട്ടോ മൊബൈൽ എഞ്ചിനീയറിങ്ങില്‍ നേടിയ ത്രിവത്സര ഡിപ്ലോമ അഥവാ തത്തുല്യമായ യോഗ്യത.
  2. മുകളില്‍ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ കേരള സാങ്കേതിക പരീക്ഷാബോര്‍ഡിൽ നിന്നും മെക്കാനിക്കൽ എന്‍ജിനീയറിങ്ങിൽ ലഭിച്ച ത്രിവത്സര ഡിപ്ലോമ അഥവാ തത്തുല്യമായ യോഗ്യത.

കാറ്റഗറി നമ്പര്‍: 85/2017

വോക്കെഷണഇന്‍സ്ട്രക്ട മേയിന്‍റനന്‍സ് & റിപ്പയെഴ്സ് ഓഫ് ടൂ വീലേഴ്സ് & ത്രീ വീലേഴ്സ്

കേരള വോക്കേഷണ ഹയര്‍ സെക്കണ്ടറി വിദ്യാഭാസം 

ശമ്പളം: 27800 – 59400

ഒഴിവുകള്‍: 3 നിയമന രീതി: നിയമന രീതി: തസ്തിക മാറ്റം വഴി(കേരള വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യഭ്യാസവകുപ്പിലെ നിശ്ചിത യോഗ്യതയുള്ള മിനി സ്റ്റീരിയൽ ജീവനക്കാരില്‍ നിന്ന്‍ മാത്രം)

പ്രായം: 1.1.17 ന് 18 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഈ വിഭാഗത്തിനു ബാധകമല്ല.

യോഗ്യതകള്‍:

  1. കേരള സാങ്കേതിക പരീക്ഷാ ബോര്‍ഡിൽ നിന്നും ആട്ടോ മൊബൈൽ എഞ്ചിനീയറിങ്ങില്‍ നേടിയ ത്രിവത്സര ഡിപ്ലോമ അഥവാ തത്തുല്യമായ യോഗ്യത.
  2. മുകളില്‍ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ കേരള സാങ്കേതിക പരീക്ഷാബോര്‍ഡിൽ നിന്നും മെക്കാനിക്കൽ എന്‍ജിനീയറിങ്ങിൽ ലഭിച്ച ത്രിവത്സര ഡിപ്ലോമ അഥവാ തത്തുല്യമായ യോഗ്യത. ഉദ്യോഗാര്‍ത്ഥികൾ പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്ക് keralapsc.gov.in എന്ന വെബ്സൈറ്റ് കാണുക.

വി.എച്ച്‌.എസ്‌.ഇ.യില്‍ വൊക്കേഷണല്‍ ഇന്‍സ്‌ട്രക്‌ടര്‍ (വിവിധ വിഷയങ്ങള്‍), ഹാന്റക്‌സില്‍ മാര്‍ക്കറ്റിങ്‌ മാനേജര്‍, പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ്‌ ഇന്‍സ്‌ട്രക്‌ടര്‍ (ഇലക്‌ട്രീഷ്യന്‍), ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ രണ്ട്‌, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ എല്‍.ഡി. ടെക്‌നീഷ്യന്‍, കെ.ടി.ഡി.സി.യില്‍ ഇലക്‌ട്രീഷ്യന്‍, പ്ലംബര്‍, എ.സി. മെക്കാനിക്‌, ജലഗതാഗത വകുപ്പില്‍ സ്രാങ്ക്‌, വിവിധ വകുപ്പുകളില്‍ സര്‍ജന്റ്‌, വനം വകുപ്പില്‍ ബോട്ട്‌ ഡ്രൈവര്‍, ഡ്രൈവര്‍, തുറമുഖ വകുപ്പില്‍ സീമാന്‍, അസിസ്‌റ്റന്റ്‌ ക്രെയിന്‍ ഡ്രൈവര്‍ (ഇലക്‌ട്രിക്കല്‍) എന്നിവയിൽ നിരവധി ഒഴിവുകളാണുള്ളത്.

കാറ്റഗറി നമ്പര്‍: 86/2017 മുതല്‍ 93/2017

വോക്കേഷണഇന്‍സ്ട്രക്ട

വോക്കേഷണ ഹയ സെക്കണ്ടറി വിദ്യാഭാസം നേരിട്ടുള്ള നിയമനം

 

  • കാറ്റഗറി നമ്പര്‍: 86/2017  

 

തസ്തിക: വൊക്കേഷണല്‍ ഇന്‍സ്ട്രക്ട ഇന്‍മെയിന്‍റനന്‍സ് & റിപ്പയെഴ്സ് ഓഫ് ഓട്ടോമൊബൈല്‍സ്

ഒഴിവുകള്‍: 2

 

  • കാറ്റഗറി നമ്പര്‍: 87/2017  

 

തസ്തിക: വൊക്കേഷണല്‍ ഇന്‍സ്ട്രക്ട ഇന്‍ഫിഷറീസ്

ഒഴിവുകള്‍: 1

 

  • കാറ്റഗറി നമ്പര്‍: 88/2017  

 

തസ്തിക: വൊക്കേഷണല്‍ ഇന്‍സ്ട്രക്ട മെയിന്‍റനന്‍സ് & റിപ്പയെഴ്സ് ഓഫ് ഡൊമസ്റ്റിക് അപ്ലൈയന്‍സസ്.

ഒഴിവുകള്‍: 5

 

  • കാറ്റഗറി നമ്പര്‍: 89/2017  

 

തസ്തിക: വൊക്കേഷണല്‍ ഇന്‍സ്ട്രക്ട മെയിന്‍റനന്‍സ് ഡൊമസ്റ്റിക് നഴ്സിംഗ്

ഒഴിവുകള്‍: 2

 

  • കാറ്റഗറി നമ്പര്‍: 90/2017  

 

തസ്തിക: വൊക്കേഷണല്‍ ഇന്‍സ്ട്രക്ട സിവില്‍ കണ്‍സ്ട്രക്ഷ & മെയിന്‍റനന്‍സ്

ഒഴിവുകള്‍: 4

 

  • കാറ്റഗറി നമ്പര്‍: 91/2017  

 

തസ്തിക: വൊക്കേഷണല്‍ ഇന്‍സ്ട്രക്ട ഡയറിംഗ് മില്‍ക്ക് പ്രൊഡക്ട്സ് മെയിന്‍റനന്‍സ്

ഒഴിവുകള്‍: 1

 

  • കാറ്റഗറി നമ്പര്‍: 92/2017  

 

തസ്തിക: വൊക്കേഷണല്‍ ഇന്‍സ്ട്രക്ട ഫിസിക്കല്‍ എജ്യുക്കേഷ

ഒഴിവുകള്‍: 1

 

  • കാറ്റഗറി നമ്പര്‍: 93/2017  

 

തസ്തിക: വൊക്കേഷണല്‍ ഇന്‍സ്ട്രക്ട മാര്‍ക്കറ്റിംഗ് ആന്‍ഡ്‌ സെയില്‍സ്മാന്‍ഷിപ്പ്

ഒഴിവുകള്‍: 1

ശമ്പളം: 27800 – 59400

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: (18-36) (2.1.1981 നും 1.1.1999 നും ഇടയി ജനിച്ചവ ആയിരിക്കണം.) പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യതകള്‍:

  1. മെയിന്‍റനന്‍സ് & റിപ്പയെഴ്സ് ഓഫ് ഓട്ടോ മൊബൈല്‍സ്, കേരള സാങ്കേതിക പരീക്ഷാബോര്‍ഡി നിന്നും ഓട്ടോമൊബൈ എഞ്ചിനീയറിങ്ങി നേടിയ ത്രിവത്സര ഡിപ്ലോമ അഥവാ തത്തുല്യമായ യോഗ്യത. മുകളില്‍ പറഞ്ഞ യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ കേരള സാങ്കേതിക പരീക്ഷാബോര്‍ഡി നിന്നും മെക്കാനിക്ക എന്ജിനീയറിങ്ങില്‍ സാങ്കേതിക ലഭിച്ച ത്രിവത്സര ഡിപ്ലോമ. അഥവാ തത്തുല്യമായ യോഗ്യത.
  2. ഫിഷറീസ് കേരള കാര്‍ഷിക സര്‍വ്വകലാശാലയി നിന്നും ഫിഷറീസ് സയന്‍സി ലഭിച്ച ബാച്ചിലര്‍ ബിരുദം. അഥവാ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാല തത്തുല്യമായി അംഗീകരിച്ച യോഗ്യത. അല്ലെങ്കി ഫിഷറീസിന്‍റെ ഏതെങ്കിലും ബ്രാഞ്ചില്‍ നിന്നും കേരള ഗവൺമെന്‍റ് നടത്തുന്ന വി.എച്ച്.എസ്.സി കോഴ്സ് പാസായിരിക്കണം. അഥവാ തത്തുല്യമായ യോഗ്യതയും കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാലയിൽ നിന്നും സുവോളജി ഓപ്ഷണൽ വിഷയമായി നേടിയ ബി.എസ്.സി ബിരുദം അഥവാ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാല തത്തുല്യമായി അംഗീകരിച്ച യോഗ്യതയും ഉണ്ടായിരിക്കണം.
  3. മെയിന്‍റനന്‍സ് & റിപ്പയെഴ്സ് ഓഫ് ഡൊമസ്റ്റിക് അപ്ലയന്‍സസ്
  4. കേരള സാങ്കേതിക പരീക്ഷാ ബോര്‍ഡിൽ നിന്നും ഇലക്ട്രിക്കൽ എന്‍ജിനീയറിങ്ങിൽ ലഭിച്ച ത്രിവത്സര ഡിപ്ലോമ അഥവാ തത്തുല്യമായ യോഗ്യത.
  5. ഡൊമസ്റ്റിക് നഴ്സിംഗ് കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാല അംഗീകരിച്ചിട്ടുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച നഴ്സിങ്ങിലുള്ള ബി.എസ്.സി ബിരുദം. അല്ലെങ്കില്‍ ഹയർ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റും ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ജനറൽ നഴ്സിങ്ങിലുള്ള ഡിപ്ലോമയും.
  6. സിവിൽ കന്‍സ്ട്രക്ഷ൯  & മേയിന്‍റനന്‍സ് . കേരള സാങ്കേതിക പരീക്ഷാബോര്‍ഡിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ലഭിച്ച ത്രിവത്സര ഡിപ്ലോമ അഥവാ തത്തുല്യമായ യോഗ്യത.
  7. ഡയറിംഗ് മില്‍ക്ക് പ്രൊഡക്ട്സ്
  8. ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ഡയറി ഡെവലപ്മെന്‍റിൽ ലഭിച്ച ബിരുദം.  അല്ലെങ്കിൽ ഡയറിങ്ങ്  (മില്‍ക്ക് പ്രൊഡക്ട്സ്) വിഷയത്തില്‍ കേരള ഗവ ൺമെന്‍റ് നടത്തുന്ന വി.എച്ച്.എസ്.സി കോഴ്സ് അഥവാ തത്തുല്യമായ യോഗ്യതയും സുവോളജി ഓപ്ഷണൽ വിഷയാമായി കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയിൽ നിന്നും നേടിയ ബി.എസ്.സി ബിരുദവും അഥവാ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാല തത്തുല്യമായി അമ്ഗീകരിച്ച യോഗ്യതയും ഉണ്ടായിരിക്കണം. അല്ലെങ്കില്‍

കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയിൽ നിന്നും സുവോളജി ഓപ്ഷണല്‍ വിഷയമായി നേടിയ ബി.എസ് സി ബിരുദം അഥവാ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാല തത്തുല്യമായി അംഗീകരിച്ച യോഗ്യത.

  1. ഫിസിക്കല്‍ എജ്യുക്കേഷന്‍. കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയോ അംഗീകൃത സ്ഥാപനങ്ങളോ നല്‍കിയ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷന്‍ ബിരുദം അഥവാ തത്തുല്യമായ യോഗ്യത.
  2. മാര്‍ക്കറ്റിംഗ് ആന്‍ഡ്‌ സെയില്‍സ്മാന്‍ഷിപ്പ് ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നോ സ്ഥാപനത്തില്‍ നിന്നോ ലഭിച്ച ബി.ബി.എം, ബി.ബി.എ പി.ജി ഡിപ്ലോമ ഇന്‍ മാര്‍ക്കറ്റിംഗ് അഥവാ തത്തുല്യ യോഗ്യത അല്ലെങ്കില്‍ ഏതെങ്കിലും കൊമേഴ്സ്‌ ഗ്രൂപ്പിൽ കേരള ഗവൺമെന്‍റ് നടത്തുന്ന വി.എച്ച്. എസ്.സി കോഴ്സ് പാസ്‌ അഥവാ തത്തുല്യ യോഗ്യതയും കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വ്വകലാശാല നല്‍കിയ ബി.കോം ബിരുദം അഥവാ തത്തുല്യ യോഗ്യത.

കാറ്റഗറി നമ്പര്‍: 94/2017 മുതല്‍ 98/2017

വോക്കേഷണഇന്‍സ്ട്രക്ട

വോക്കേഷണ ഹയ സെക്കണ്ടറി വിദ്യാഭാസം (തസ്തിക മാറ്റം വഴി)

 

  • കാറ്റഗറി നമ്പര്‍: 94/2017  

 

തസ്തിക: വൊക്കേഷണല്‍ ഇന്‍സ്ട്രക്ട ഇന്‍മെയിന്‍റനന്‍സ് & റിപ്പയെഴ്സ് ഓഫ് ഡൊമസ്റ്റിക് അപ്ലൈന്‍സസ്

ഒഴിവുകള്‍: 1

 

  • കാറ്റഗറി നമ്പര്‍: 95/2017  

 

തസ്തിക: ഡൊമസ്റ്റിക് നഴ്സിംഗ്

ഒഴിവുകള്‍: 1

 

  • കാറ്റഗറി നമ്പര്‍: 96/2017  

 

തസ്തിക: വൊക്കേഷണല്‍ ഇന്‍സ്ട്രക്ട ഡയറിങ്ങ് മില്‍ക്ക് പ്രൊഡക്ട്സ്

ഒഴിവുകള്‍: 1

 

  • കാറ്റഗറി നമ്പര്‍: 97/2017  

 

തസ്തിക: വൊക്കേഷണല്‍ ഇന്‍സ്ട്രക്ട ഫിസിക്കല്‍ എഡ്യുക്കേഷ

ഒഴിവുകള്‍: 1

 

  • കാറ്റഗറി നമ്പര്‍: 98/2017  

 

തസ്തിക: വൊക്കേഷണല്‍ ഇന്‍സ്ട്രക്ട മാര്‍ക്കറ്റിംഗ് & സെയില്‍സ്മാന്‍ഷിപ്പ്

ഒഴിവുകള്‍: 1

ശമ്പളം: 27800 – 59400 രൂപ

നിയമന രീതി: തസ്തികമാറ്റം വഴി (കേരള വോക്കേഷണല്‍ ഹയ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള മിനിസ്റ്റീരിയല്‍ സബോര്‍ഡിനേറ്റ് സര്‍വ്വീസിലെ ജീവനക്കാരി നിന്ന്‍ മാത്രം)

പ്രായം: 1.1.2017 നു 18 വയസ്സ് തികഞ്ഞിരിക്കണം.ഉയര്‍ന്ന പ്രായ പരിധി ഈ വിഭാഗത്തിനു ബാധകമല്ല.

യോഗ്യതകള്‍:

 

  • മെയിന്‍റനന്‍സ് & റിപ്പയെഴ്സ് ഓഫ് ഡൊമസ്റ്റിക് അപ്ലയന്‍സസ്

 

കേരള സാങ്കേതിക പരീക്ഷാ ബോര്‍ഡി നിനും ഇലക്ട്രിക്ക എഞ്ചിനീയറിങ്ങി ലഭിച്ച ത്രിവത്സര ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത.

 

  • ഡൊമസ്റ്റിക് നഴ്സിംഗ്

 

  1. കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാല അംഗീകരിച്ചിട്ടുള്ള യൂണിവേഴ്സിറ്റിയി നിന്നും ലഭിച്ച നഴ്സിങ്ങിലുള്ള ബി.എസ്.സി ബിരുദം അല്ലെങ്കില്‍ ഹയ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റും ഒരു അംഗീകൃത സ്ഥാപനത്തി നിന്നും ലഭിച്ച ജനറ നഴ്സിങ്ങിലുള്ള ഡിപ്ലോമയും.

 

  • ഡയറിങ്ങ് മില്‍ക്ക് പ്രൊഡക്ട്സ്

 

  1. ഒരു അംഗീകൃത സര്‍വകലാശാലയി നിന്നും ഡയറി ഡെവലപ്മെന്റി ലഭിച്ച ബിരുദം. അല്ലെങ്കില്‍ ഡയറിങ്ങ് (മില്‍ക്ക് പ്രോഡക്ട്സ്) വിഷയത്തില്‍ കേരള ഗവൺമെന്‍റ് നടത്തുന്ന വി.എച്ച്.എസ്.സി കോഴ്സ് അഥവാ തത്തുല്യമായ യോഗ്യതയും സുവോളജി ഓപ്ഷണ വിഷയമായി കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയി നിന്നും നേടിയ ബി.എസ്.സി ബിരുദം അഥവാ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല തത്തുല്യമായി അംഗീകരിച്ച യോഗ്യതയും ഉണ്ടായിരിക്കണം.അല്ലെങ്കില്‍  സുവോളജി ഓപ്ഷണല്‍ ആയി നേടിയ ബി.എസ്. സി ബിരുദം (കേരലത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയി നിന്നും)

 

  • ഫിസിക്കല്‍ എഡ്യുക്കേഷ൯

 

കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയോ അംഗീകൃത സ്ഥാപനങ്ങളോ നല്‍കിയ ബാച്ചില ഓഫ് ഫിസിക്ക എഡ്യുക്കേഷ ബിരുദം അഥവാ തത്തുല്യ യോഗ്യത.

 

  • മാര്‍ക്കറ്റിംഗ് & സെയില്‍സ്മാന്‍ഷിപ്പ്

 

കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയി നിന്നോ സ്ഥാപനത്തി നിന്നോ ലഭിച്ച ബി.ബി.എം, ബി.ബി.എ.പി.ജി ഡിപ്ലോമ ഇ മാര്‍ക്കറ്റിംഗ് അഥവാ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാല തത്തുല്യമായി അംഗീകരിച്ച യോഗ്യത അല്ലെങ്കില്‍ കൊമേഴ്സ്‌ ഗ്രൂപ്പി കേരള ഗവണ്മെന്‍റ നടത്തുന്ന വി.എച്.എസ്.സികോഴ്സ് പാസ്സായ അഥവാ തത്തുല്യ യോഗ്യതയും കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വ്വ കലാശാല നല്‍കിയ ബി.കോം ബിരുദം അഥവാ തത്തുല്യ യോഗ്യത.  

അസാധാരണ ഗസറ്റ്‌ തീയതി 30.5.2017.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 05/07/2017

ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്‌.സി.യുടെ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഇതേ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്‌തികകള്‍, അപേക്ഷകനുവേണ്ട യോഗ്യതകള്‍, ശമ്പളം, പരിചയ സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃക തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക്‌ www.keralapsc.gov.in  എന്ന വെബ്സൈറ്റ് കാണുക.

 

 

 

 

 

 

 

 

 

Share: