ഹോട്ടല്‍ മാനേജ്മെൻറ് – ഡിപ്ലോമ പ്രവേശനം

Share:

കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറില്‍ ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആൻറ് കണ്‍ഫെക്ഷണറി, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍സ്, ഹൗസ് കീപ്പിങ് ഓപ്പറേഷന്‍സ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു മാര്‍ക്കിൻ റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണം ഉണ്ട്.

അപേക്ഷ ജൂണ്‍ 15 വരെ നല്‍കാം.

സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ അപേക്ഷ വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ഓഗസ്റ്റ് ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. 400 രൂപയാണ് അപേക്ഷാഫീസ്. എസ് സി /എസ് ടി വിഭാഗങ്ങള്‍ക്ക് 200 രൂപ.

അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും www.sihmkerala.com സന്ദര്‍ശിക്കുക.

ഫോണ്‍: 0495- 2385861, 9037098455.

Share: