ഹാ​ൻ​ഡ് ലൂം ​ടെ​ക്നോ​ള​ജി​ – ഇപ്പോൾ അ​പേ​ക്ഷി​ക്കാം

Share:

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹാ​ൻ​ഡ് ലൂം ​ടെ​ക്നോ​ള​ജി​( സേലം ) യി​ൽ ബി​ടെ​ക് പ്രോ​ഗ്രാ​മി​ലേ​ക്ക് പ്ല​സ്ടു​ക്കാ​ർ​ക്ക് . നാ​ലു വ​ർ​ഷ​ത്തെ കോ​ഴ്സി​ന് ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് പ​ഠി​ച്ച് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പ​ത്ത് സീ​റ്റാ​ണു നീ​ക്കിവ​ച്ചി​രി​ക്കു​ന്ന​ത്. യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. പ്രാ​യ പ​രി​ധി 25 വ​യ​സ്. എ​ട്ടു മു​ത​ൽ പ​ന്ത്ര​ണ്ട് ക്ലാ​സുവ​രെ കേ​ര​ള​ത്തി​ൽ പ​ഠി​ച്ച​വ​ർ നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു പ​ഠി​ച്ച​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​വ​ർ നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

ഹാ​ൻ​ഡ് ലൂം ​ടെ​ക്നോ​ള​ജി​യി​ൽ ഡി​പ്ലോ​മ പാ​സാ​യ​വ​ർ​ക്കും മാ​ത്ത​മാ​റ്റി​ക്സ് ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച് ബി​എ​സ്‌​സി പാ​സാ​യ​വ​ർ​ക്കും ലാ​റ്റ​റ​ൽ എ​ൻ​ട്രി കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി 29 സീ​റ്റു​ക​ൾ നീ​ക്കിവ​ച്ചി​ട്ടു​ണ്ട്.
ഈ ​മാ​സം 20ന​കം അ​പേ​ക്ഷി​ക്ക​ണം. ഫോ​ൺ:0427 2296943.

വെ​ബ്സൈ​റ്റ്: http://www.iihtsalem.edu.in

Share: