സ്‌പോട്ട് അഡ്മിഷന്‍

Share:

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ ബ്രാഞ്ചുകളില്‍ 2017-18 അധ്യയന വര്‍ഷം ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

ആദ്യ മൂന്ന് അലോട്ട്‌മെന്റുകളില്‍ പങ്കെടുത്ത് അഡ്മിഷന്‍ നേടിയവര്‍ ഒഴികെയുള്ളവരും ഒന്നു മുതല്‍ നാലുവരെ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷനില്‍ പ്രവേശനം ലഭിച്ചിട്ട് അഡ്മിഷന്‍ നേടാത്തവര്‍ ഒഴികെ റാങ്ക് ലിസ്റ്റില്‍ പേരുളള എല്ലാവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ കഴിഞ്ഞാലുടന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അഡ്മിഷന്‍ ആരംഭിക്കും.

ഓരോ ബ്രാഞ്ചിലും പത്തു പേരടങ്ങിയ വെയിറ്റിംഗ് ലിസ്റ്റും പ്രസിദ്ധീകരിക്കും. പിന്നീട് വരുന്ന ഒഴിവുകളില്‍ വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും അഡ്മിഷന്‍ നടത്തും. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയിലെ ഒഴിവുകളിലേക്കാണ് അഡ്മിഷന്‍ നടക്കുക.

താത്പര്യമുള്ള വിദ്യാര്‍ഥികള്‍ കോളേജില്‍ ആഗസ്റ്റ് 18ന് രാവിലെ 10നും 12നുമിടയില്‍ രജിസ്റ്റര്‍ ചെയ്യണം.

വിശദ വിവരങ്ങള്‍ 9446029568, 9447975846 എന്നീ നമ്പരുകളില്‍ ലഭിക്കും.

Share: