സ്റ്റേറ്റ് കോ ഓഡിനേറ്റർ ഒഴിവ്

എറണാകുളം: കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്‌മെൻ്റ് ഏജൻസി (ആത്മ) പ്രോഗ്രാമിന് കീഴിൽ സ്റ്റേറ്റ് കോ ഓഡിനേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോർട്ടികൾച്ചർ, ഫിഷറീസ്, മണ്ണ് ശാസ്ത്രം, കാർഷിക സാമ്പത്തിക ശാസ്ത്രം തുടങ്ങിയ കൃഷി അനുബന്ധ മേഖലകളിലെ ഡോക്ടറേറ്റ് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ഡോക്ടറേറ്റ് ഡിഗ്രി ഉള്ളവർക്ക് കോ ഓഡിനേഷൻ, ആസൂത്രണം എന്നിവയിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തി പരിചയവും, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് 20 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. സർക്കാർ മേഖലയിലെ സേവന പരിചയം അഭിലഷണീയം.
പ്രായപരിധി: 60 വയസ്സ്.
ഒരു വർഷ കാലയളവിലേക്കാണ് നിയമനം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ സഹിതം സെപ്റ്റംബർ 20 നകം ഡയറക്ടർ, കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലേക്കോ nodalatmakerala@gmail.com എന്ന മെയിൽ വിലാസത്തിലേക്കോ അപേക്ഷ സമർപ്പിക്കണം.
ഫോൺ : 0471-2318186, 2317314






