മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍: കരാര്‍ നിയമനം

499
0
Share:

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍

(യോഗ്യത : ജനറല്‍ മെഡിസിന്‍/ജീറിയാട്രിക് മെഡിസിന്‍/ഫാമിലി മെഡിസിന്‍ പോസ്റ്റ് ഗ്രാജുവേഷന്‍, എം.സി.ഐ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം (ജീറിയാട്രിക് പരിപാലനത്തില്‍ താല്‍പര്യമുള്ള മെഡിസിന്‍ വിഭാഗത്തിലെ വിരമിച്ച പ്രൊഫസര്‍മാര്‍ക്ക് മുന്‍ഗണന).

ഒഴിവ് – ഒന്ന്.

ശമ്പളം : 75,000 രൂപ), അസിസ്റ്റന്റ് പ്രൊഫസര്‍ (യോഗ്യത : എം.ഡി (ജനറല്‍ മെഡിസിന്‍), ഒരുവര്‍ഷത്തെ സീനിയര്‍ റസിഡന്‍സി പരിചയം.

ഒഴിവ് – രണ്ട്. ശമ്പളം – 50,000 രൂപ), മെഡിക്കല്‍ ഓഫീസര്‍ (എം.ബി.ബി.എസ്, എം.സി.ഐ അംഗീകൃത മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷത്തെ അദ്ധ്യാപന പരിചയം.

ഒഴിവ്-രണ്ട്. ശമ്പളം : 40,000 രൂപ).

തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.

നിശ്ചിത യോഗ്യതയുള്ളവര്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഒക്ടോബര്‍ 15 ന് രാവിലെ 11 ന് വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം തെളിയിക്കുന്ന രേഖകളുടെ അസല്‍ പകര്‍പ്പുകളും സഹിതം പങ്കെടുക്കണം.

Share: