സ്‌പോട്ട് അഡ്മിഷന്‍

Share:

കോഴിക്കോട് മാളിക്കടവ് ഗവ. വനിതാ ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം.
ഫോണ്‍: 9495353976, 9447637765.

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 20ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. അസല്‍ രേഖകളുമായി ഉച്ചക്ക് 12.30നകം രക്ഷിതാവിനൊപ്പമെത്തി പ്രവേശനം നേടാം.
ഫോണ്‍: 0495 2377016.

ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലുള്ള വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 21ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 9.30ന് എത്തണം. എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 14നകം www.polyadmission.org മുഖേന വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തി അഡ്മിഷന്‍ നേടാം.
ഫോണ്‍: 04962524920, 8547005079, 9847979857.

Share: