സീനിയർ ദന്തൽ ഡോക്ടറുടെ ഒഴിവ്
![](https://careermagazine.in/wp-content/uploads/2018/12/dental.jpg)
തിരുവനന്തപുരം സർക്കാർ ദന്തൽ കോളജിലെ കമ്മ്യൂണിറ്റി ദന്തിസ്ട്രിയിലേക്ക് സീനിയർ റസിഡൻറ് ഡോക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
കമ്മ്യൂണിറ്റി ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസ്സും ഡെൻറ്ൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 18-40.
താത്പര്യമുള്ളവർ വയസ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകൾ സഹിതം പ്രിൻസിപ്പലിൻറെ ഓഫീസിൽ ഫെബ്രുവരി 20ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.