സി–ടെറ്റിന് അപേക്ഷ ക്ഷണിച്ചു

459
0
Share:

A Civil s

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (സി-ടെറ്റ്) ദേശീയതലത്തില്‍ നടത്തുന്ന യോഗ്യതാപരീക്ഷയായ സി–ടെറ്റിന് അപേക്ഷ ക്ഷണിച്ചു .
കേന്ദ്രീയവിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള സ്കൂളുകള്‍ എന്നിവിടങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ അധ്യാപകനിയമനത്തിന് സി-ടെറ്റ് വിജയിക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ 18നാണ് പരീക്ഷ. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) ആണ് പരീക്ഷ നടത്തുന്നത്്.
യോഗ്യത: പേപ്പര്‍ ഒന്ന് എഴുതുന്നതിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള പ്ളസ് ടു/തത്തുല്യവും രണ്ടുവര്‍ഷത്തെ എജുക്കേഷന്‍ ഡിപ്ളോമയും(അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം). അല്ലെങ്കില്‍ ബിരുദവും എജുക്കേഷന്‍ ഡിപ്ളോമയും. സ്പെഷല്‍ എജുക്കേഷന്‍ ഡിപ്ളോമക്കാര്‍ക്കും അപേക്ഷിക്കാം. എലിമെന്‍ററി എജുക്കേഷനില്‍ നാലുവര്‍ഷ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. പേപ്പര്‍ രണ്ട് എഴുതുന്നതിന് ബിരുദവും എലിമെന്‍ററി എജുക്കേഷന്‍ ഡിപ്ളോമയും അല്ളെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദവും ബാച്ലര്‍ ഓഫ് എജുക്കേഷനും (കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും ആദ്യവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം)അല്ളെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത പ്ളസ്ടുവും നാലുവര്‍ഷത്തെ ബി.എ/ബി.എസ്സി എജുക്കേഷന്‍/ബി.എ എജുക്കേഷന്‍. സംവരണവിഭാഗക്കാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ അഞ്ചുശതമാനം മാര്‍ക്കിളവിന് അര്‍ഹതയുണ്ട്.
പരീക്ഷ: രണ്ട് പേപ്പറുകളാണുണ്ടാവുക. ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളിലെ അധ്യാപകനിയമനത്തിന് പേപ്പര്‍ ഒന്നിലും ആറുമുതല്‍ എട്ടുവരെ ക്ളാസുകളിലെ നിയമനത്തിന് പേപ്പര്‍ രണ്ടിലും യോഗ്യത നേടണം. 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയാലാണ് യോഗ്യത ലഭിക്കുക. രണ്ടരമണിക്കൂര്‍ ആണ് പരീക്ഷാദൈര്‍ഘ്യം. പേപ്പര്‍ ഒന്ന് രാവിലെ 9.30 മുതല്‍ 12 വരെയും പേപ്പര്‍ രണ്ട് ഉച്ചക്ക് രണ്ടുമുതല്‍ 4.30 വരെയുമാണ്.
അപേക്ഷ: അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 18. അപേക്ഷാഫീസ് ഒരു പേപ്പറിന് 600 രൂപയും രണ്ടു പേപ്പറിനുംകൂടി 1000 രൂപയുമാണ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ഒരു പേപ്പറിന് 300 രൂപയും രണ്ട് പേപ്പറിനുംകൂടി 500 രൂപയുമാണ്. ഫീസടക്കാനുള്ള അവസാനതീയതി ജൂലൈ 19 ആണ്. ഇ-ചലാന്‍ വഴിയും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും ഫീസടക്കാം. ആഗസ്റ്റ് 17ന് ഹാള്‍ട്ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
വിവരങ്ങള്‍ക്ക് www.ctet.nic.in

Share: