സി.എസ്.എസ്.ഡി ടെക്നീഷ്യൻ ഒഴിവ്

Share:

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 650 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ സി എസ് എസ് ഡി ടെക്നീഷ്യൻറെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത എൻടിസി ഇൻസ്ട്രമെൻറ് മെക്കാനിക്ക്/മെക്കാനിക്കൽ മെഡിക്കൽ ഇലക്ട്രോണിക്സും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിഎസ്ആർ ടെക്നോളജിയിലുള്ള ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പും. അല്ലെങ്കില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ ടെക്നോളജിയില്‍ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം.

പ്രായം: 20-40.

താൽപര്യമുള്ള ഉദ്യോഗാർഥികൾ അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ആഗസ്റ്റ് 17 നകം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ അറിയിച്ചു.

Share: