സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

Share:

കോഴിക്കോട് : മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഹിന്ദു മതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ബയാഡേറ്റ സഹിതം ഫെബ്രുവരി 20 നകം അപേക്ഷ നൽകണം.

യോഗ്യത: ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് & നെറ്റ് വര്‍ക്കിംഗ്/തത്തുല്യ യോഗ്യത.
മാസ ശമ്പളം 20,000 രൂപ.
പ്രായം 18-45. പ്രവര്‍ത്തി പരിചയം അഭികാമ്യം.
വിലാസം: കമ്മീഷണറുടെ ഓഫീസ്, മലബാര്‍ ദേവസ്വം ബോര്‍ഡ് ഹൗസ് ഫെഡ് കോംപ്ലക്‌സ്, പിഒ എരഞ്ഞിപ്പാലം, കോഴിക്കോട് -673006.
കൂടികാഴ്ച്ചയുടേയും പ്രവര്‍ത്തി പരിചയത്തിന്റേയും പ്രായോഗിക പരീക്ഷയുടേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഫോണ്‍: 0495-2367735.

Share: