സിവിൽ സർവീസ്: ഏകദിന ശില്പശാല 22ന്

ആലപ്പുഴ ജില്ലയിലെ വിദ്യാർഥികൾക്ക് വേണ്ടി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ആലപ്പുഴ കർമ്മസതൻ പാസ്റ്റർ സെൻററിൽ നവംബർ 22 രാവിലെ 10നാണ് പരിപാടി.
എട്ടാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. ‘ഇൻസൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ശില്പശാല നശാ മുക്ത് ഭാരത് അഭിയാൻ , ക്യാപ്സ് ആലപ്പുഴ ചാപ്റ്റർ, റേഡിയോ നെയ്തൽ, കോട്ടയം പാലാ സിവിൽ സർവീസ് അക്കാദമി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുക.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് പങ്കെടുക്കാം. സിവിൽ സർവീസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം , സിവിൽ സർവീസിന്റെ വിവിധ മേഖലകൾ, സിവിൽ സർവീസിന് തയ്യാറെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ, എന്തുകൊണ്ട് സിവിൽ സർവീസ് നാം സ്വപ്നം കാണണം തുടങ്ങിയ കാര്യങ്ങൾ പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ അവതരിപ്പിക്കും. പുതുതലമുറയുടെ ശോഭനമായ ഭാവി ഉറപ്പുവരുത്തുവാനും അവരെ ലക്ഷ്യബോധത്തിലേക്ക് നയിച്ച് അതീലുടെ മയക്കുമരുന്ന് ലഹരി പദാർത്ഥങ്ങളുടെ ദുരുപയോഗം പ്രതിരോധിക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യം. താൽപര്യമുള്ളവർ https://form.svhrt.com/68fd190134b3f1dc328f2836 എന്ന ഗൂഗിൾ ഫോം പൂരിപ്പിക്കണം.
ഫോൺ : 8281556043, 90487 06807





