സിവില്‍ സര്‍വീസ് പരീക്ഷ: വിജ്ഞാപനമായി

461
0
Share:

സിവില്‍ സര്‍വീസ് പരീക്ഷയുടെയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെയും ഈ വര്‍ഷത്തെ വിജ്ഞാപനം
പുറപ്പെടുവിച്ചു. യൂണിയന്‍ പബ്​ളിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്സി) നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള
അവസാന തീയതി മേയ് 27. പ്രിലിമിനറി പരീക്ഷ ഓഗസ്റ്റ് ഏഴിനു നടക്കും.
ഡിസംബറിലായിരിക്കും മെയിന്‍ പരീക്ഷ. ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ് ഉള്‍പ്പെടെ വിവിധ
മേഖലകളില്‍ രാജ്യത്തെ 1079 തസ്തികകളില്‍ നിയമനം നടത്തുന്നത് ഈ പരീക്ഷയിലൂടെയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കു യുപിഎസ്സി വെബ്സൈറ്റ്: www.upsconline.nic.in

Share: