‘വിദ്യാസമുന്നതി’ കോച്ചിംഗ് അസിസ്റ്റൻസ്
കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) നടപ്പിലാക്കി വരുന്ന ‘വിദ്യാസമുന്നതി’ കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
മെഡിക്കൽ/ എൻജിനിയറിങ്/നിയമ പഠനം/ കേന്ദ്ര സർവകലാശാല പ്രവേശനം (ബിരുദം, ബിരുദാനന്തര ബിരുദം) എന്നിവയ്ക്കുള്ള പ്രവേശന പരീക്ഷകൾ, സിവിൽ സർവീസസ്, ബാങ്ക്/ എസ്.എസ്.സി/ പി.എസ്.സി/ യു.പി.എസ്.സി/ മറ്റിതര മത്സര പരീക്ഷകൾ/ വിവിധ യോഗ്യത നിർണ്ണയ പരീക്ഷകൾ (NET/SET/KTET/CTET.etc) തുടങ്ങിയവയുടെ പരിശീലനത്തിനുള്ള ധനസഹായമാണ് നൽകുന്നത്.
ജനുവരി 20 ന് മുമ്പായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.kswcfc.org സന്ദർശിക്കുക.