വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

Share:

കോഴിക്കോട് : ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കടലുണ്ടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിൽ ടൂറിസം ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ ലക്ഷ്യംവെച്ച് തെരഞ്ഞെടുക്കപ്പെട്ട മേഖലയിലെ വനിതകള്‍ക്കായി ഫെമിലറൈസേഷൻ ട്രിപ്പുകളുടെ ഭാഗമാകാന്‍ അപേക്ഷ ക്ഷണിച്ചു.

ഉത്തരവാദിത്ത ടൂറിസം മിഷനിലോ നിലവില്‍ മറ്റെവിടെയെങ്കിലുമോ രജിസ്റ്റര്‍ ചെയ്ത സ്ത്രീകളായ ടൂര്‍ ഓപ്പറേറ്റര്‍, ട്രാവല്‍ ഏജൻറ്സ്, എഴുത്തുകാര്‍, ബ്ലോഗര്‍, വ്ളോഗര്‍ എന്നീ മേഖലയിലുള്ളവർക്ക് അപേക്ഷിക്കാം.
അവസാന തിയതി മാര്‍ച്ച് 17 വൈകീട്ട് അഞ്ച് മണി.

ഫോണ്‍: 9526748398.

Share: