യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും

620
0
Share:

ബാബു പള്ളിപ്പാട് /

വി​ദ്യാ​ർ​ഥി​ക​ൾ കേ​ര​ള​ത്തി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​േ​മ്പാ​ൾ ചേ​ർ​ന്നു​പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന രേ​ഖ​ക​ളി​ൽ ഒ​ന്നാ​ണ്​ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ഥ​വാ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്. ഇ​തു​പോ​ലെ കേ​ര​ള​ത്തി​ന്​ പു​റ​ത്തു​നി​ന്ന്​ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ​ ​േജാ​ലി​ക്കു​വേ​ണ്ടി കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി റാ​ങ്ക്​​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​േ​മ്പാ​ൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​നൊ​പ്പം കേ​ര​ള​ത്തി​നു​ പു​റ​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ക്കാ​ർ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്​​ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്. ഉ​ദ്യോ​ഗാ​ർ​ഥി പ​ഠി​ച്ച്​ ജ​യി​ച്ചി​ട്ടു​ള്ള ബി​രു​ദ​മോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു സ​ർ​വ​ക​ലാ​ശാ​ല ആ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​തേ നി​ല​വാ​ര​ത്തി​ലു​ള്ള ബി​രു​ദ​ത്തി​നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നും തു​ല്യ​മാ​യ ബി​രു​ദ​മാ​ണെ​ന്ന്​ അം​ഗീ​ക​രി​ക്കു​ന്ന രേ​ഖ​യാ​ണ്​ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്.

എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​
ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​േ​മ്പാ​ൾ ആ ​കോ​ഴ്​​സ്​ പ​ഠി​ക്കാ​ൻ യോ​ഗ്യ​ത ഉ​ണ്ടോ ഇ​ല്ല​യോ എ​ന്നു​ കാ​ണി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്. ആ​യ​തി​നാ​ൽ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​പ​രി​പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.
ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഒ​രാ​ൾ ത​മി​ഴ്​​നാ​ട്ടി​ലെ പ്ല​സ് ​ടു ​പാ​സാ​യി. അ​താ​വ​െ​ട്ട ഹ്യു​മാ​നി​റ്റീ​സ്​ ബ്രാ​ഞ്ചി​ലാ​ണ്. ഇൗ ​വി​ദ്യാ​ർ​ഥി കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി.​എ​സ്​​സി സു​വോ​ള​ജി പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചാ​ൽ സാ​ധി​ക്കി​ല്ല. എ​ന്തു​കൊ​ണ്ടെ​ന്നാ​ൽ പ്ല​സ്​ ടു ​ഹ്യു​മാ​നി​റ്റീ​സ്​ ക​ഴി​ഞ്ഞ ഒ​രാ​ൾ​ക്ക്​ ബി.​എ​സ്​​സി സു​വോ​ള​ജി പ​ഠി​ക്കാ​നു​ള്ള അ​ക്കാ​ദ​മി​ക്​ യോ​ഗ്യ​ത ഇ​ല്ല. എ​ന്നാ​ൽ, ത​മി​ഴ്​​നാ​ട്ടി​ലെ പ്ല​സ്​ ടു (​റെ​ഗു​ല​ർ) കേ​ര​ള​ത്തി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നും​ തൊ​ഴി​ലി​നു​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​യ​തി​നാ​ൽ ആ ​വി​ദ്യാ​ർ​ഥി​ക്ക്​ ഹ്യു​മാ​നി​റ്റീ​സ്​ വി​ഷ​യ​ങ്ങ​ളി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്താ​ൻ ‘എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​’ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കും.

മു​ക​ളി​ൽ പ​റ​ഞ്ഞ കാ​ര്യ​ത്തി​ൽ ഒ​രു സൂ​ക്ഷ്​​മ​ബോ​ധ്യം ആ​വ​ശ്യ​മാ​ണ്. കാ​ര​ണം, എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കേ​ര​ള​ത്തി​ന്​ പു​റ​ത്തു​നി​ന്നും ല​ഭി​ക്കു​ന്ന ബി​രു​ദ ബി​രു​ദാ​ന​ന്ത​ര​ങ്ങ​ൾ​ക്ക്​ മാ​ത്ര​മ​ല്ല. കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ടു​ത്ത​കാ​ല​ത്താ​യി ആ​രം​ഭി​ച്ചി​ട്ടു​ള്ള വൊ​ക്കേ​ഷ​ന​ൽ കോ​ഴ്​​സു​ക​ൾ​ക്കും ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്​​സു​ക​ൾ​ക്കും ബാ​ധ​ക​മാ​ണ്. ബി.​എ ഇം​ഗ്ലീ​ഷ്, മോ​ഡ​ൽ II & മോ​ഡ​ൽ III കോ​ഴ്​​സു​ക​ൾ ബി.​എ​ഡ്​ ഇം​ഗ്ലീ​ഷി​ന്​ ചേ​രാ​ൻ യോ​ഗ്യ​ത​യാ​യി കേ​ര​ള​ത്തി​ലെ​ത​ന്നെ ചി​ല സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പൊ​തു​വി​ൽ അം​ഗീ​ക​രി​ക്കാ​റി​ല്ല. ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണം.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ല​സ്​ ടു ​കോ​ഴ്​​സു​ക​ളോ ത​ത്തു​ല്യ യോ​ഗ്യ​ത​ക​ളോ നേ​ടി കേ​ര​ള​ത്തി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്താ​ൻ ത​യാ​റാ​ക​ു​േ​മ്പാ​ൾ ഇൗ ​വി​ദ്യാ​ർ​ഥി​ക​ളും അ​പേ​ക്ഷ​യോ​ടൊ​പ്പം എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. എ​ന്നാ​ൽ, പ​ല​പ്പോ​ഴും എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ന​ൽ​കാ​റി​ല്ല. കാ​ര​ണം, കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ്രീ​ഡി​ഗ്രി ന​ട​ത്തി​യി​രു​ന്ന കാ​ല​ത്ത്​ പ്ല​സ്​ ടു ​ക്ലാ​സി​ന്​ തു​ല്യ​മാ​യ വി​ദേ​ശ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ളെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അം​ഗീ​ക​രി​ച്ച്​ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​യി​രു​ന്നു. അ​ന്ന്​ ആ ​വി​ധം അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള പ്ല​സ്​ ടു ​നി​ല​വാ​ര​ത്തി​ലു​ള്ള കോ​ഴ്​​സു​ക​ൾ പ​ഠി​ച്ച​വ​ർ​ക്കു​ മാ​​ത്ര​മേ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കൂ. അ​ത്ത​രം അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത പ്ല​സ്​ ടു ​നി​ല​വാ​ര കോ​ഴ്​​സു​ക​ൾ പ​ഠി​ച്ച​വ​ർ കേ​ര​ള സ​ർ​ക്കാ​റി​​​െൻറ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​നി​ൽ​നി​ന്ന്(​തി​രു​വ​ന​ന്ത​പു​രം) പ്ര​സ്​​തു​ത കോ​ഴ്​​സ്​ കേ​ര​ള​ത്തി​ലെ പ്ല​സ്​ ടു ​കോ​ഴ്​​സി​ലെ ഇൗ ​ബ്രാ​ഞ്ചി​ന്​ തു​ല്യ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന്​ കാ​ണി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും​കൂ​ടി ഹാ​ജ​രാ​ക്കി​യാ​ലേ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കൂ.
ഇ​തി​ന്​ സ​മാ​ന​മാ​യൊ​രു സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ന്​ പു​റ​ത്തു​നി​ന്ന്​ ഡി​പ്ലോ​മ യോ​ഗ്യ​ത​ക​ൾ നേ​ടി​യ​വ​ർ​ക്കു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പോ​ളി​ടെ​ക്​​നി​ക്​ ഡി​പ്ലോ​മ പ​ഠി​ച്ച്​ പാ​സാ​യി ഒ​രാ​ൾ​ക്ക്​ കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും എ​ൻ​ജി​നീ​യ​റി​ങ്​​ ​േകാ​ഴ്​​സി​ന്​ ലാ​റ്റ​റ​ൽ എ​ൻ​ട്രി​യി​ലൂ​ടെ പ്ര​വേ​ശ​നം ല​ഭി​ച്ചാ​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​​​െൻറ പോ​ളി​ഡി​പ്ലോ​മ കേ​ര​ള​ത്തി​ലെ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ ടെ​ക്​​നി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, തി​രു​വ​ന​ന്ത​പു​രം ന​ൽ​കു​ന്ന പോ​ളി​ഡി​പ്ലോ​മ​ക്ക്​ തു​ല്യ​മാ​ണ്​ എ​ന്നു​ കാ​ണി​ക്കു​ന്ന ഇ​ക്വി​വ​ല​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​േ​മ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ലി​ജി​ബി​ലി​റ്റി ന​ൽ​കൂ. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലെ ചി​ല സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഒ​രു പൊ​തു ഉ​ത്ത​ര​വി​ലൂ​ടെ വി​വി​ധ സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ ടെ​ക്​​നി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന പോ​ളി​ഡി​പ്ലോ​മ​ക​ൾ ആ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇൗ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ ടെ​ക്​​നി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​കം ന​ൽ​കു​ന്ന ഇ​ക്വി​വ​ല​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ല്ലാ​തെ​ത​ന്നെ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും.

ഇ​ക്വി​വ​ല​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​
ഏ​തെ​ങ്കി​ലും ഒ​രു സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന അ​തി​​​െൻറ​ത​ന്നെ ഒ​രു കോ​ഴ്​​സ്​ മ​റ്റൊ​രു കോ​ഴ്​​സി​ന്​ തു​ല്യ​മാ​ണെ​ന്ന്​ കാ​ണി​ച്ചു ന​ൽ​കു​ന്ന​താ​കാം തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ്. അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കേ​ര​ള​ത്തി​നു​ള്ളി​ലു​ള്ള​തോ കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള​തോ ആ​യ ഒ​രു ബി​രു​ദ​ത്തി​ന്​ തു​ല്യ​മാ​ണ്​ മ​റ്റൊ​രു ബി​രു​ദ​മെ​ന്ന്​ സാ​ക്ഷ്യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണി​ത്.
പ്ര​ധാ​ന​മാ​യും തൊ​ഴി​ലി​നാ​യി ശ്ര​മി​​ക്കു​േ​മ്പാ​ഴാ​ണ്​ ഇ​ക്വി​വ​ല​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക. വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വ​ഴി ന​ട​ത്തു​ന്ന വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കോ​ഴ്​​സു​ക​ൾ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അം​ഗീ​ക​രി​ക്കു​േ​മ്പാ​ൾ പ്ര​ത്യേ​ക​മാ​യാ​ണ്​ അം​ഗീ​കാ​രം ന​ൽ​കു​ക. ചി​ല ബി​രു​ദ​ങ്ങ​ൾ​ക്ക്​ എ​ലി​ജി​ബി​ലി​റ്റി ഉ​പ​രി​പ​ഠ​ന​ത്തി​നു​ മാ​ത്രം ന​ൽ​കി​യാ​യി​രി​ക്കും അം​ഗീ​കാ​രം. ഇൗ ​അം​ഗീ​കാ​രം ല​ഭി​ച്ച ബി​രു​ദം ഉ​പ​യോ​ഗി​ച്ച്​ ആ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്താം. എ​ന്നാ​ൽ, തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കി​ല്ല. തൊ​ഴി​ലി​നാ​യി ശ്ര​മി​ക്കു​േ​മ്പാ​ൾ തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ത​ന്നെ ഹാ​ജ​രാ​ക്ക​ണം.

മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ റെ​ഗു​ല​ർ രീ​തി​യി​ൽ പ​ഠ​നം ന​ട​ത്തു​ന്ന ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്​​സു​ക​ൾ​ക്ക്​ ഇൗ ​പ്ര​ശ്​​ന​മു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന്,​ െഎ​സ​ർ (IISER) പോ​ലു​ള്ള ദേ​ശീ​യ​പ്രാ​ധാ​ന്യ​മു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ചി​ല ബി​രു​ദ​ങ്ങ​ൾ​ക്ക്​ തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കാ​ൻ കേ​ര​ള​ത്തി​ൽ പ്ര​യാ​സ​മു​ണ്ട്. ഇ​തി​ന​ർ​ഥം ​െഎ​സ​റി​​െൻറ പ്ര​സ്​​തു​ത ബി​രു​ദ​ത്തി​ന്​  നി​ല​വാ​രം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല. മ​റി​ച്ച്​ ​െഎ​സ​റി​​​െൻറ കോ​ഴ്​​സി​ന്​ സ​മാ​ന​മാ​യ കോ​ഴ്​​സ്​ സം​സ്​​ഥാ​ന​ത്തെ ചി​ല സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്. െഎ​സ​ർ പോ​ലു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളു​ടെ കോ​ഴ്​​സു​ക​ൾ​ക്ക്​ തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​നു​ള്ള പ്ര​ത്യേ​ക നി​യ​മ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ പ​ല സ​ർ​വ​ക​ലാ​ശാ​ല​ക​ളും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

Share: