യു എ യിൽ അധ്യാപകർക്കും ലൈസൻസിങ് സംവിധാനം വരുന്നു.

Share:

അധ്യാപകരുടെ നിലവാരം ഉറപ്പാക്കാൻ യുഎഇയിൽ അടുത്തവർഷം മുതൽ ലൈസൻസിങ് സംവിധാനം വരുന്നു. ദേശീയതല പരീക്ഷ നടത്തിയാകും ലൈസൻസ് നൽകുക. 2021 ആകുമ്പോഴേക്കും എല്ലാ അധ്യാപകരും ലൈസൻസ് നേടിയിരിക്കണമെന്നും വ്യവസ്ഥ വരും.

നഴ്‌സുമാർ, ഡോക്‌ടർമാർ, അഭിഭാഷകർ എന്നിവർക്കുള്ളതുപോലെയുള്ള സംവിധാനമാണ് അധ്യാപകർക്കും പരിഗണിക്കുന്നത്. അധ്യാപനം ഏറ്റവും പ്രാധാന്യമുള്ള തൊഴിലായതിനാൽ നിലവാരം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പഴയരീതിയിലുള്ള അധ്യാപന രീതിയിൽ നിന്നു മാറി രാജ്യാന്തര നിലവാരം സ്വായത്തമാക്കാൻ അധ്യാപകരെ പ്രാപ്‌തരാക്കാമെന്നും അധികൃതർ കണക്കുകൂട്ടുനനുത്

ബിരുദമോ തത്തുല്യമായ യോഗ്യതയോ ആകും അധ്യാപകർക്ക് അടിസ്‌ഥാനമായി വേണ്ടത്. അധിക യോഗ്യതകൾ എന്തൊക്കെയാണു വേണ്ടതെന്ന കാര്യത്തിൽ ലൈസൻസിങ് കമ്മിറ്റി തീരുമാനമെടുക്കും. അധ്യാപകരുടെ അടിസ്‌ഥാന യോഗ്യതയുടെ കാര്യത്തിൽ നിലവിൽ യുഎഇയിൽ പല മാനദണ്ഡങ്ങളാണുള്ളത്. അബുദാബിയിൽ നിലവാരവും മാനദണ്ഡവും നിശ്‌ചയിക്കുന്നത് അബുദാബി എജ്യൂക്കേഷൻ കൗൺസിൽ (അഡെക്) ആണ്. ദുബായിലും വടക്കൻ എമിറേറ്റുകളിലും വിദ്യാഭ്യാസ മന്ത്രാലയത്തിനാണു മേൽനോട്ടം. ഇതിനു പകരം പൊതു മേൽനോട്ട സംവിധാനവും പൊതു മാനദണ്ഡങ്ങളുമാകും ഇനി വരിക.

Share: