മൈനസ് മാർക്ക്

713
0
Share:

പി എസ് സി എൽ ഡി ക്ലാർക്ക് പരീക്ഷയിൽ ‘മൈനസ് മാർക്ക് ‘ ഉണ്ടോ എന്നുള്ളത് പലർക്കും സംശയമാണ്.
ഉണ്ട് എന്നുള്ളതാണ് അതിനുള്ള ഉത്തരം.

പി എസ് സി യുടെ ഒബ്ജക്റ്റീവ് രീതിയിലുള്ള എല്ലാ പരീക്ഷകൾക്കും തെറ്റായ ഉത്തരത്തിന് മൈനസ് മാർക് മാർക്ക് നിശ്ചയിച്ചിട്ടുണ്ട്.
കറക്കിക്കുത്തു അപകടം ചെയ്യും എന്ന് സാരം.
ശരി ഉത്തരം വ്യക്തമായി അറിയില്ലെങ്കിൽ വിട്ടുകളയുക എന്നതാണ് ഉചിതം.
ഒരു തെറ്റുതരത്തിന് , ശരി ഉത്തരത്തിന് ലഭിച്ച മാർക്കിൽനിന്നും മൂന്നിലൊന്ന് കുറവ് ചെയ്യും. അതാണ് മൈനസ് മാർക്ക്. മൂന്ന് തെറ്റുത്തരങ്ങൾ രേഖപ്പെടുത്തിയാൽ , അതിനുള്ള മൂന്ന് മാർക്ക് ലഭിക്കുകയില്ല എന്ന് മാത്രമല്ല ശരിയുത്തരത്തിന് ലഭിച്ചതിൽ നിന്ന് ഒരു മാർക്ക് നഷ്ടമാവുകയും ചെയ്യും. മൂന്ന് തെറ്റുത്തരങ്ങൾ രേഖപ്പെടുത്തുമ്പോൾ മൊത്തം നാല് മാർക്കാണ് നഷ്ടപ്പെടുക എന്ന് സാരം.
സംശയമുള്ള ചോദ്യം വിട്ടുകളഞ്ഞാൽ മൈനസ് മാർക്ക് ഇല്ല. എഴുതാത്ത ചോദ്യത്തിന് മാർക്കില്ല. അത്രമാത്രം.
തെറ്റുത്തരമെഴുതി , ശരിയുത്തരത്തിന് ലഭിച്ച മാർക്ക് കളയുന്നതിനേക്കാൾ ഭേദം സംശയമുള്ളത് വിട്ടുകളയുന്നതാണ്.
പരീക്ഷ എഴുതുമ്പോൾ തീർച്ചയുള്ള ഉത്തരത്തിന് മാത്രം ഉത്തരം എഴുതുക.
(വൃത്തം കറുപ്പിക്കുക)

Share: