മെഡിക്കൽ കോളജിൽ നിയമനം

Share:

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് I തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 40 വയസ്.
യോഗ്യത : സയൻസ് വിഷയത്തിൽ പ്ലസ്ടു പാസ്സായിരിക്കണം. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യനിൽ രണ്ടു വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഒരു വർഷത്തെ ഡി.എം.എൽ.ടിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡിഗ്രി/ഡിപ്ലോമ ഇൻ നഴ്സിംഗ് & കേരള മിഡ് വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷനും അല്ലെങ്കിൽ ഡിഗ്രി/ഡിപ്ലോമ ഇൻ ബയോടെക്‌നോളജി വേണം. ബി.എസ്.സി ബിരുദം മൂന്ന് വർഷത്തെ പ്രവർത്തി പരിചയമായി കണക്കാക്കും. ക്ലിനിക്കൽ ട്രയൽസിനുള്ള ജി.സി.പി സർട്ടിഫിക്കറ്റ് വേണം.
പ്രതിമാസ വേതനം Rs. 18,000 + എച്ച്.ആർ.എ.

കരാർ കാലാവധി ഒരു വർഷമാണ്.

മേൽ പറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി ഒന്നിന് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

Share: