മെഡിക്കൽ ഓഫീസർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനുകീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ പ്രോജക്റ്റിനുവേണ്ടി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : 2
യോഗ്യത: ജനറൽ സർജറിയിൽ എം.എസ് അല്ലെങ്കിൽ ഡിഎൻബി അല്ലെങ്കിൽ സ്ഥിര രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് .
പ്രതിമാസ വേതനം 50,000 രൂപ.
കരാർ കാലാവധി ഒരു വർഷമാണ്.
യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 17ന് ഉച്ചയ്ക്ക് മൂന്നിന് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ ഹാജരാകണം.