മെഡിക്കല്‍ ഓഫീസര്‍ നിയമനം

Share:

പത്തനംതിട്ട : റാന്നി താലൂക്ക് ആശുപത്രി ഡീ -അഡിക്ഷന്‍ സെൻററില്‍ മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നു.

ജനുവരി 17 ന് രാവിലെ 11ന് ആശുപത്രിയിലാണ് കൂടിക്കാഴ്ച.

യോഗ്യത-എംബിബിഎസ്/ടിസിഎംസി (സൈക്യാട്രി പിജിക്കാര്‍ക്ക് മുന്‍ഗണന).

വയസ് : 18 -45.

ബയോഡാറ്റയോടൊപ്പം ഐഡി പ്രൂഫ്, പ്രവൃത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണം.

ഫോണ്‍: 9188522990.

Share: